ക്ഷേ​ത്ര ക​മാ​നം പൊ​ളി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു ത​ർ​ക്കം
Wednesday, May 16, 2018 1:34 AM IST
പാവറട്ടി: തോ​ളൂ​ർ പി​ഷാ​രി​ക്ക​ൽ കാ​ർ​ത്ത്യാ​യ​നീ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ വ​ഴി​യി​ൽ സ്ഥാ​പി​ച്ച ക​മാ​നം പൊ​ളി​ച്ചു നീ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ഷേ​ത്ര​പ​രി​സ​ര​ത്ത് സം​ഘ​ർ​ഷം. ആ​ർഡിഒ​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പൊ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ക​മാ​നം പൊ​ളി​ക്കാ​നെ​ത്തി​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണം. ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​വി​ലെ ക​മാ​നം പൊ​ളി​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ സ്ത്രീ​ക​ളും, കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ​യു​ള്ള സം​ഘം നാ​മ​ജ​പം ചൊ​ല്ലി റോ​ഡി​ൽ ക​മാ​ന​ത്തി​ന് സ​മീ​പം പ്ര​തി​ക്ഷേ​ധ​വു​മാ​യി കു​ത്തി​യി​രു​ന്നു.
ഏ​താ​ണ് ര​ണ്ട് മാ​സം മു​ന്പാ​ണ് ഇ​വി​ടെ ക​മാ​നം സ്ഥാ​പി​ച്ച​ത്. ക​മാ​നം പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ആ​ർഡി​ഒ ക്ക് ​പ​രാ​തി ന​ൽ​കി​യി​രു​ന്നു. നാ​ട്ടു​കാ​രി​ൽ ഒ​രു​വി​ഭാ​ഗ​വും പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മാ​നം പൊ​ളി​ക്കാ​നു​ള്ള ഉ​ത്ത​ര​വു​മാ​യാ​ണ് തൃ​ശൂ​ർ ത​ഹ​സി​ൽ​ദാ​ർ ച​ന്ദ്ര​ബാ​ബു, എ.​സി.​പി - പി.​എ. ശി​വ​ദാ​സ​ൻ പേ​രാ​മം​ഗ​ലം സി.​ഐ. ബി.​സ​ന്തോ​ഷ്, എ​സ്.​ഐ. അ​രു​ണ്‍​ഷാ, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ പു​രാ​ത​ന​മാ​യി ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള​ള വ​ഴി​യാ​യി ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന വ​ഴി ക്ഷേ​ത്ര​ത്തി​ന്‍റേ​താ​ണെ​ന്നും, ക​മാ​നം പൊ​ളി​ച്ചു നീ​ക്കാ​നാ​വി​ല്ലെ​ന്നും ഉ​ള്ള നി​ല​പാ​ടി​ലാ​യി​രു​ന്നു ക്ഷേ​ത്ര​ക്ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും ഭ​ക്ത​രും.
ക​ർ​ഷ​ക​ർ​ക്ക് കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വാ​ഹ​നം കൊ​ണ്ട​പോ​കാ​നാ​വാ​ത്ത രീ​തി​യി​ലാ​ണ് ക​മാ​നം സ്ഥാ​പി​ച്ചി​ട്ടു​ള്ള​തെ​ന്നും ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് ക​മാ​നം പൊ​ളി​ച്ചു നീ​ക്കാ​ൻ ആ​ർ​ഡി​ഒ​ക്ക് പ​രാ​തി ന​ൽ​കി​യ​തെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഭൂ​മി​യു​ടെ ഉ​മ​സ്ഥ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ക്ഷേ​ത്ര​ക​മ്മി​റ്റി​ക്ക് അ​ന​വ​ദി​ച്ച സ​മ​യം ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മാ​നം പൊ​ളി​ച്ചു നീ​ക്കാ​ൻ ആ​ർ​ഡി​ഒ ഉ​ത്ത​ര​വി​ട്ട​തെ​ന്നും ഇ​ക്കാ​ര്യ​ത്തോ​ട് ക്ഷേ​ത്ര​ക​മ്മി​റ്റി സ​ഹ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
എ​ന്നാ​ൽ വ​ഴി ക്ഷേ​ത്ര​ഭൂ​മി​യി​ൽ പെ​ട്ട​താ​ണെ​ന്ന് ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി അ​വ​കാ​ശ​പ്പെ​ട്ടു. വ്യാ​ജ​രേ​ഖ​ക​ളു​ണ്ടാ​ക്കി​യാ​ണ് ഭൂ​മി പ​ഞ്ചാ​യ​ത്ത് ആ​സ്തി​യി​ൽ​പെ​ടു​ത്തി​യി​തെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു. ഇ​തി​നെ​തി​രെ ജി​ല്ല​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട് എ​ന്നും ക്ഷേ​ത്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ക​മാ​നം മൂ​ലം വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​നാ​വാ​ത്ത സ്ഥി​തി​യു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ ആ​രം​ഭി​ച്ച ത​ർ​ക്ക​വും സം​ഘ​ർ​ഷ​വും വൈ​കീ​ട്ട് നാ​ലു​മ​ണി​യോ​ടെ​യാ​ണ് തീ​ർ​ന്ന​ത്. ത​ഹ​സി​ൽ​ദാ​രും പോ​ലീ​സ് അ​ധി​കൃ​ത​രും പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളും ക്ഷേ​ത്ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​മാ​യി ഏ​റെ​നേ​രം ച​ർ​ച്ച ന​ട​ത്തു​ക​യും മേ​ല​ധി​കാ​രി​ക​ളു​മാ​യി ബ​ന്ദ​പെ​ട്ടു സ്ഥി​തി​ഗ​തി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ക​മാ​നം പൊ​ളി​ച്ചു നീ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​നീ ഈ ​മാ​സം 23ന് ​സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ന​ൽ​കി​യ പെ​റ്റി​ഷ​ൻ തീ​രു​മാ​ന​ത്തി​ന് അ​നു​സ​രി​ച്ചു ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഈ ​തീ​രു​മാ​ന​ത്തോ​ടെ​യാ​ണ് താ​ത്ക്കാ​ലി​ക​മാ​യി പ്ര​ശ്ന​പ​രി​ഹാ​രം ഉ​ണ്ടാ​യ​ത്.
Loading...