ഭൂ​ര​ഹി​ത പുന​ര​ധി​വാ​സ പ​ദ്ധ​തി; അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, May 16, 2018 1:42 AM IST
ക​ണ്ണൂ​ർ: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് 2018-19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഭൂ​ര​ഹി​ത പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്കു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് ത​ളി​പ്പ​റ​ന്പ് ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ത​ളി​പ്പ​റ​ന്പ്, ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ​ക​ൾ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ത​ളി​പ്പ​റ​ന്പ് ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. പ്രാ​യ​പ​രി​ധി 55. വാ​ർ​ഷി​ക​വ​രു​മാ​നം 50,000 രൂ​പ​യി​ൽ താ​ഴെ.
അ​പേ​ക്ഷ​യോ​ടൊ​പ്പം ജാ​തി, വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​പേ​ക്ഷ​ക​ർ​ക്ക്/​ഭാ​ര്യ/​ഭ​ർ​ത്താ​വി​ന് സ്വ​ന്തം പേ​രി​ൽ ഭൂ​മി​യി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ​ത്രം, മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നോ, ര​ക്ഷാ​ക​ർ​ത്താ​ക്ക​ളി​ൽ നി​ന്നോ കു​ടും​ബ വി​ഹി​ത​മാ​യി ഭൂ​മി ല​ഭി​ക്കാ​നു​ണ്ടോ എ​ന്ന​ത് സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ് ഓ​ഫീ​സ​റി​ൽ നി​ന്നു​ള്ള സാ​ക്ഷ്യ​പ​ത്രം, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാപ​ന​ത്തി​ൽ നി​ന്ന് ഭാ​ര്യ​യ്ക്കും, ഭ​ർ​ത്താ​വി​നും ഭൂ​മി വാ​ങ്ങാ​ൻ ധ​ന​സ​ഹാ​യം ല​ഭി​ച്ചി​ട്ടി​ല്ല എ​ന്ന സാ​ക്ഷ്യ​പ​ത്രം എ​ന്നി​വ​യും ഹാ​ജ​രാ​ക്ക​ണം.
അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 30. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാ ഫോ​റ​വും ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ൽ ല​ഭി​ക്കും.
Loading...