ബ​സ് സ​ർ​വീ​സ് പു​നരാ​രം​ഭി​ക്ക​ണം
Wednesday, May 16, 2018 1:42 AM IST
പെ​രു​ന്പ​ട​വ്: തി​മി​രി, പെ​രു​ന്പ​ട​വ്, കൂ​വേ​രി, ത​ളി​പ്പ​റ​ന്പ്, ക​ണ്ണൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ഉ​ട​ൻ പു​നരാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം.
ര​ണ്ടാ​ഴ്ച​യാ​യി സ്ഥി​ര​മാ​യി സ​ർ​വീ​സ് ന​ട​ത്താ​ത്ത ഈ ​ബ​സ് സ​ർ​വീ​സ് ഈ ​മേ​ഖ​ല​ക​ളി​ലെ രാ​വി​ല​ത്തെ ആ​ദ്യ സ​ർ​വീ​സും രാ​ത്രി​കാ​ല​ത്തെ അ​വ​സാ​ന​ത്തെ സ​ർ​വീ​സു​മാ​ണ്. ബ​സ് സ​ർ​വീ​സ് മു​ട​ങ്ങി​യ​തി​നാ​ൽ ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രാ​ണ് ഏ​റെ​യും ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി ഈ ​റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​വ​രു​ന്ന ഈ ​ബ​സ് ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ക്കാ​ല​മാ​യി ട്രി​പ്പ് മു​ട​ക്ക​ലും കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ ഓ​ടാ​തി​രി​ക്കു​ക​യും പ​തി​വാ​ണ്. പി​ന്നീ​ട് ഏ​റെ സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങി​യാ​ണ് സ​ർ​വീ​സ് പു​നഃ​രാ​രം​ഭി​ക്കു​ക.
സ​ർ​വീ​സ് ന​ഷ്‌​ട​ത്തി​ലാ​ക്കി മ​ല​യോ​ര​മേ​ഖ​ല​യോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ച്ച് എ​ത്ര​യും വേ​ഗം സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.