വെ​ളു​ക്കാ​ൻ തേ​ച്ച​ത് പാ​ണ്ടാ​യി; ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വേ​സ്റ്റ് ബി​ൻ ചോ​ർ​ന്നൊ​ലി​ക്കു​ന്നു
Wednesday, May 16, 2018 1:48 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഭ​ക്ഷ്യാ​വ​ശി​ഷ്ട​ങ്ങ​ൾ നി​ക്ഷേ​പി​ക്കാ​ൻ സ്ഥാ​പി​ച്ച പെ​ട്ടി ചോ​ർ​ന്നൊ​ലി​ക്കു​ന്നു. ഇ​തോ​ടെ ആ​ശു​പ​ത്രി പ​രി​സ​രം ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​യി.
ആ​ശു​പ​ത്രി​യി​ലെ ഭ​ക്ഷ്യാ​വ​ശി​ഷ്ട​ങ്ങ​ൾ നേ​ര​ത്തേ പ​ന്നി​വ​ള​ർ​ത്ത​ലു​കാ​രാ​യി​രു​ന്നു കൊ​ണ്ടു​പോ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​ർ ഇ​ട​യ്ക്കു വ​രാ​താ​കു​ന്ന​തോ​ടെ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ കു​ന്നു​കൂ​ടി പ​രി​സ​ര​മ​ലി​നീ​ക​ര​ണ​ത്തി​നു കാ​ര​ണ​മാ​കു​ന്ന അ​വ​സ്ഥ​യാ​ണു​ണ്ടാ​യി​രു​ന്ന​ത്.
ഇ​ത് ഒ​ഴി​വാ​ക്കാ​നാ​ണ് ഒ​രാ​ൾ പൊ​ക്ക​ത്തി​ലു​ള്ള വേ​സ്റ്റ് ബി​ൻ സ്ഥാ​പി​ച്ച​ത്. ഇ​തി​ൽ നി​ക്ഷേ​പി​ക്കു​ന്ന വ​സ്തു​ക്ക​ൾ വ​ള​മാ​ക്കി​യെ​ടു​ക്കാ​നാ​യി​രു​ന്നു ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ൽ നി​ന്നും മാ​ലി​ന്യം യ​ഥാ​സ​മ​യം മാ​റ്റാ​ത്ത​തും അ​ടി​ഭാ​ഗം പൊ​ട്ടി​യൊ​ലി​ക്കാ​ൻ തു​ട​ങ്ങി​യ​തു​മാ​ണ് വി​ന​യാ​യ​ത്. ഇ​പ്പോ​ൾ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തി​നു പു​റ​മേ കൊ​തുക് പെ​രു​കു​ന്ന​തി​നും വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്.
ജി​ല്ല​യൊ​ട്ടാ​കെ ഡെ​ങ്കി​പ്പ​നി ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്പോ​ൾ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ശോ​ച്യാ​വ​സ്ഥ ജ​ന​ങ്ങ​ൾ​ക്ക് ദു​രി​ത​മാ​കു​ക​യാ​ണ്.