ആ​സ്വ​ദി​ക്കാം... ഈ​ന്ത​പ്പ​ഴ​ങ്ങ​ളു​ടെ രു​ചി​വൈ​വി​ധ്യം
Wednesday, May 16, 2018 1:48 AM IST
കാ​സ​ര്‍​ഗോ​ഡ്‌:​ റം​സാ​നെ വ​ര​വേ​റ്റു​കൊ​ണ്ട്‌ കാ​സ​ര്‍​ഗോ​ഡ്‌ ഈ​ന്ത​പ്പ​ഴ​മേ​ള ആ​രം​ഭി​ച്ചു. കാ​സ​ര്‍​ഗോഡ്‌ ക​റ​ന്ത​ക്കാ​ട്ടു​ള്ള മൂ​വി​മാ​ക്‌​സ്‌ കോം​പ്ല​ക്‌​സി​ലെ ക​ഫെ ഡി-14 ​ഇ​ല്‍ കോ​ഴി​ക്കോ​ട​ന്‍​സ്‌ ബേ​ക്കേ​ഴ്‌​സ്‌ ആ​ന്‍​ഡ്‌ എ​ക്‌​സ്‌​പോർ​ട്ടേ​ഴ്സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ‌ മേ​ള ന​ട​ത്തു​ന്ന​ത്‌. സൗ​ദി അ​റേ​ബ്യ, ഇ​റാ​ന്‍, ജോ​ര്‍​ദ്ദാ​ന്‍, ഈ​ജി​പ്‌​ത്‌, ഒ​മാ​ന്‍, യു​എ​ഇ, അ​ള്‍​ജീ​രി​യ, ടു​ണീ​ഷ്യ, ഇ​റാ​ഖ്‌ തു​ട​ങ്ങി 15 ഓ​ളം രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അ​മ്പ​തോ​ളം ഇ​നം സ്വാ​ദേ​റി​യ ഈ​ന്ത​പ്പ​ഴ​ങ്ങ​ളാണ് ‌ മേ​ള​യു​ടെ പ്ര​ധാ​ന ആകർഷണം‍. കി​ലോ​യ്‌​ക്ക്‌ 90 രൂ​പ മു​ത​ല്‍ 6000 രൂ​പ വ​രെ​യു​ള്ള ഈ​ന്ത​പ്പ​ഴ​ങ്ങ​ളാ​ണ് ‌ വി​ല്‍​പ്പ​ന​യ്ക്കു​ള്ള​ത്‌. കൂ​ടാ​തെ ഈ​ന്ത​പ്പ​ഴം കൊ​ണ്ടു​ള്ള അ​ച്ചാ​ര്‍, പാ​യ​സം, ഹ​ല്‍​വ, ചോ​ക്ലേ​റ്റ്‌ എ​ന്നി​വ​യും ല​ഭ്യ​മാ​ണ് ‌. മേ​ള 23 വ​രെ നീ​ണ്ടു​നി​ല്‍​ക്കും. മേ​ള​യു​ടെ ലാ​ഭ​വി​ഹി​തം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സാ​ന്ത്വ​നം ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ന് ‌ ന​ല്‍​കു​മെ​ന്ന്‌ സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു.