സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം​വാ​ർ​ഷി​കാ​ഘോ​ഷം: ജി​ല്ല​യി​ൽ 324 പേ​ർ​ക്ക് പ​ട്ട​യം വി​ത​ര​ണം ചെ​യ്യും
Thursday, May 17, 2018 12:28 AM IST
തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 324 പേ​ർ​ക്ക് പ​ട്ട​യം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
ജി​ല്ല​യി​ൽ ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ 3,519 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭ​വ​ന​ര​ഹി​ത​രാ​യ 1,431 കു​ടും​ബ​ങ്ങ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​കാ​ല​യ​ള​വി​ൽ പു​തി​യ വീ​ടു​ക​ളി​ൽ താ​മ​സം തു​ട​ങ്ങും. ലൈ​ഫ് വീ​ടു​ക​ളു​ടെ താ​ക്കോ​ൽ വി​ത​ര​ണം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

ഭ​വ​ന​ര​ഹി​ത​രാ​യ ഭൂ​മി​യു​ള്ള 2100 പേ​ർ​ക്ക് വീ​ടു​വ​യ്ക്കു​ന്ന​തി​നു​ള്ള ആ​ദ്യ​ഘ​ട്ട സ​ഹാ​യ​ധ​ന​വും ഇ​ക്കാ​ല​യ​ള​വി​ൽ കൈ​മാ​റും. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മൊ​ബൈ​ൽ കാ​ൻ​സ​ർ പ​രി​ശോ​ധ​ന യൂ​ണി​റ്റി​ന്‍റെ​യും ഊ​രു​ക​ളി​ലെ​ത്തി ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ന്‍റെ മൊ​ബൈ​ൽ പ​രി​ശോ​ധ​ന യൂ​ണി​റ്റി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ക്കും. ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ളു​ടെ ആ​രം​ഭ​വും പൂ​ർ​ത്തീ​ക​രി​ച്ച പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​ക്കാ​ല​യ​ള​വി​ൽ ന​ട​ക്കും.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന് ര​ണ്ടു​വ​ർ​ഷം കൊ​ണ്ട് ജി​ല്ല​യി​ൽ 20,395 പേ​ർ​ക്കാ​യി 42.93 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്ത​താ​യി മ​ന്ത്രി പ​റ​ഞ്ഞു. ഓ​ഖി ദു​രി​ത​ബാ​ധി​ത​ർ​ക്ക് മു​ട്ട​ത്ത​റ​യി​ൽ 192 ഫ്ളാ​റ്റ് ത​യാ​റാ​യി.

ടൂ​റി​സം പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ട​വൂ​ർ​പ്പാ​റ​യി​ൽ ഏ​ഴ് കോ​ടി രൂ​പ​യു​ടെ ടൂ​റി​സം പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. 22 ഏ​ക്ക​റി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. വേ​ളി​യി​ൽ സ​ർ​ക്കാ​ർ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 50 കോ​ടി രൂ​പ​യു​ടെ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു.

21 വ​ർ​ഷം മു​ൻ​പ് ഏ​റ്റെ​ടു​ത്ത് പ്ര​വൃ​ത്തി​ക​ളൊ​ന്നും ഇ​തു​വ​രെ ന​ട​ത്താ​നാ​വാ​തെ കി​ട​ന്ന സ്ഥ​ല​ത്താ​ണ് 30 കോ​ടി രൂ​പ ചെ​ല​വി​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റും ബ​ജ​റ്റ് ഹോ​ട്ട​ൽ, ടൂ​റി​സം ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ എ​ന്നി​വ​യും നി​ർ​മി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ഗ​സ്റ്റ്ഹൗ​സി​ന് 20 കോ​ടി രൂ​പ ചെ​ല​വി​ൽ പു​തി​യ ബ്ലോ​ക്ക് നി​ർ​മി​ക്കും. തൈ​ക്കാ​ട് 28 കോ​ടി രൂ​പ ചെ​ല​വി​ൽ ടൂ​റി​സം ബി​സി​ന​സ് പാ​ർ​ക്ക് സ്ഥാ​പി​ക്കും. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വാ​ട​ക​കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടൂ​റി​സം സ്ഥാ​പ​ന​ങ്ങ​ൾ ടൂ​റി​സം ബി​സി​ന​സ് പാ​ർ​ക്കി​ലേ​യ്ക്ക് പ്ര​വ​ർ​ത്ത​നം മാ​റ്റും.

അ​ഞ്ചു കോ​ടി രൂ​പ ചെ​ല​വി​ൽ ന​ട​പ്പാ​ക്കു​ന്ന ആ​ക്കു​ളം ടൂ​റി​സം പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം ഈ ​മാ​സം അ​വ​സാ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ധു​നി​ക​രീ​തി​യി​ലു​ള്ള കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, റ​സ്റ്റൊ​റ​ന്‍റ്, ക​ഫ​റ്റേ​രി​യ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കും. 109 സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ/​സം​ഘ​ങ്ങ​ൾ വ​ഴി 1,62,000 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് 207 കോ​ടി രൂ​പ ക്ഷേ​മ പെ​ൻ​ഷ​നു​ക​ളാ​യി അ​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ജി​ല്ല​യി​ൽ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്കാ​ശ്വാ​സ​മാ​യി 19 നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ കൂ​ടി തു​റ​ന്നു. ഏ​ഴ് നീ​തി സ്റ്റോ​റു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ആ​ർ​ദ്രം പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ലെ 16 പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കി ഉ​യ​ർ​ത്തി.

ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 162.25 കോ​ടി​യു​ടെ റോ​ഡ്, പാ​ലം പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. 687 കോ​ടി​യു​ടെ പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പ​രേ​ഖ​യാ​യി. പ​ട്ടം 33 കെ​വി സ​ബ് സ്റ്റേ​ഷ​ൻ, കാ​ട്ടാ​ക്ക​ട മി​നി വൈ​ദ്യു​തി ഭ​വ​ൻ നി​ർ​മാ​ണം, ശ്രീ​കാ​ര്യം ഗേ​ൾ​സ് പോ​സ്റ്റ് മെ​ട്രി​ക് ഹോ​സ്റ്റ​ൽ, മ​ണ്ണ​ന്ത​ല ബോ​യ്സ് പോ​സ്റ്റ് മെ​ട്രി​ക് ഹോ​സ്റ്റ​ൽ അ​ട​ക്കം 96 നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും പു​തി​യ പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​ന​വും വാ​ർ​ഷി​കാ​ഘോ​ഷ​കാ​ല​യ​ള​വി​ൽ ന​ട​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​കെ. വാ​സു​കി പ​ങ്കെ​ടു​ത്തു.