തെ​രു​വു നാ​യ്ക്ക​ൾ കോ​ഴി​ക​ളെ ക​ടി​ച്ചു കൊ​ന്നു
Thursday, May 17, 2018 12:32 AM IST
നെ​ടു​മ​ങ്ങാ​ട് : വാ​ങ്ങ​യി​ൽ കോ​ഴി​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു കൊ​ന്നു. കെ​എ​സ്ഇ​ബി റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ എ​സ്. സൈ​മ​ണി​ന്‍റെ ക​രി​ങ്കോ​ഴി​ക​ൾ ഉ​ൾ​പ്പെ​ടെ 14 ഓ​ളം നാ​ട​ൻ കോ​ഴി​ക​ളെ​യാ​ണ് തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ചു കൊ​ന്ന​ത്.

എ​ട്ടോ​ളം കോ​ഴി​ക​ളെ നാ​യ്ക്ക​ൾ കൊ​ണ്ടു​പോ​യി. ക​ഴി​ഞ്ഞ ദി​വ​സം പേ​പ്പ​ട്ടി ഒ​രു സ്ത്രീ​യ​ട​ക്കം ര​ണ്ടു​പേ​രെ ക​ടി​ക്കു​ക​യു​ണ്ടാ​യി. ഈ ​പേ​പ്പ​ട്ടി ക​ടി​ച്ച അ​ഞ്ചോ​ളം പ​ട്ടി​ക​ളാ​ണ് വ​ല​ക്കൂ​ടി​നു​ള്ളി​ൽ ക​ട​ന്ന് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.