വ​ല വ​ലി​ക്കു​ന്ന​തി​നി​ടെ റോ​പ്പ് കു​രു​ങ്ങി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
Thursday, May 17, 2018 1:38 AM IST
ച​വ​റ: ക​ട​ലി​ൽ മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ വ​ല വ​ലി​ക്ക​വെ റോ​പ്പ് കു​രു​ങ്ങി തൊ​ഴി​ലാ​ളി മ​രി​ച്ചു.

നീ​ണ്ട​ക​ര പ​ന്ന​യ്ക്ക​ൽ തു​രു​ത്ത് സു​രാ​ജ് ഭ​വ​ന​ത്തി​ൽ സു​രേ​ഷാ( 55 )ണ് ​മ​രി​ച്ച​ത്. നീ​ണ്ട​ക​ര ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ന് പ​ടി​ഞ്ഞാ​റ് ഇ​ന്ന​ലെ രാ​ത്രി 7.40നാ​യി​രു​ന്നു സം​ഭ​വം. ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി​യു​ടെ സെ​ന്‍റ് പോ​ൾ എ​ന്ന ബോ​ട്ടി​ൽ വ​ല വ​ലി​ച്ചു ക​യ​റ്റു​ന്ന​തി​നി​ട​യി​ൽ കാ​ൽ തെ​റ്റി ഇ​രു​മ്പു​റോ​പ്പി​നി​ട​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​രേ​ഷ് ബോ​ട്ടി​ൽ​വ​ച്ചു​ത​ന്നെ മ​രി​ച്ചു. തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി ഒ​മ്പ​തോ​ടെ ക​ര​യ്ക്കെ​ത്തി​ച്ച മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി . ഭാ​ര്യ കൃ​ഷ്ണ​മ്മ. നാ​ലു മ​ക്ക​ളു​ണ്ട്.
Loading...