പാ​റ​ക്കു​ള​ത്തി​ൽ വീ​ണ പോ​ത്തി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Wednesday, June 6, 2018 10:37 PM IST
തൊ​ടു​പു​ഴ: പാ​റ​ക്കു​ള​ത്തി​ൽ വീ​ണ പോ​ത്തി​നെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി.
മു​ള​പ്പു​റം മി​ഷ്യ​ൻ​കു​ന്ന് പു​തു​മം​ഗ​ല​ത്ത് ജോ​ണി​യു​ടെ ഒ​ന്ന​ര വ​യ​സു പ്രാ​യം വ​രു​ന്ന പോ​ത്താ​ണ് അ​യ​ൽ​വാ​സി​യു​ടെ കു​ള​ത്തി​ൽ വീ​ണ​ത്.
15 അ​ടി​യോ​ളം വെ​ള്ള​മു​ണ്ടാ​യി​രു​ന്ന കു​ള​ത്തി​ൽ നി​ന്നും പോ​ത്തി​നെ തൊ​ടു​പു​ഴ​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ക​ര ക​യ​റ്റി. വീ​ഴ്ച​യി​ൽ പോ​ത്തി​ന് പ​രി​ക്കു പ​റ്റി​യി​ട്ടു​ണ്ട്.

ക​ർ​ഷ​ക ര​ക്ത​സാ​ക്ഷിദി​നം ആ​ച​രി​ച്ചു

തൊ​ടു​പു​ഴ: മ​ധ്യ പ്ര​ദേ​ശി​ലെ ഇ​ൻഡോറി​ൽ ക​ർ​ഷ​ക സ​മ​ര​ത്തി​നു​ നേരേ ന​ട​ന്ന പോ​ലീ​സ് വെ​ടി​വയ്പിൽ ക​​ർ​ഷ​ക​ർ കൊ​ല്ല​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാഷ്‌ട്രീയ കി​സാ​ൻ മ​ഹാ​സം​ഘ്, ക​ർ​ഷ​ക പ്ര​തി​രോ​ധസ​മി​തി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ ക​ർ​ഷ​ക ര​ക്ത​സാ​ക്ഷിദി​നം ആ​ച​രി​ച്ചു.
സ​മ​ര സ​മി​തി ക​ണ്‍​വീ​ന​ർ എ​ൻ. യു. ​ജോ​ണ്‍, കെ. ​വി. ബി​ജു, എ​ൻ. വി​നോ​ദ് കു​മാ​ർ, രാ​ജു സേ​വ്യ​ർ, ജോ​സ് വ​ർ​ഗീ​സ്, ഒ.​വി. ജോ​സ്, തോ​മ​സ് ഉ​റു​ന്പി​ൽ, കെ.​വി. മ​ത്താ​യി ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മ​യി 10 വ​രെ ക​ർ​ഷ​ക​ർ വി​ള​വെ​ടുക്കി​ല്ലെ​ന്നും വി​പ​ണി​യി​ൽ വി​ൽ​ക്കി​ല്ലെ​ന്നും തീ​രു​മാ​നി​ച്ചു.