മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ന് പ​രി​സ്ഥി​തി - ​ഹ​രി​ത അ​വാ​ർ​ഡ്
Wednesday, June 6, 2018 10:59 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള സം​സ്ഥാ​ന പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന വ​കു​പ്പും ഹ​രി​ത​കേ​ര​ള മി​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി​യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​നെ​തി​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ച്ച സ്ഥാ​പ​ന​ങ്ങ​ളെ​യും ഏ​ജ​ൻ​സി​ക​ളെ​യും അ​നു​മോ​ദി​ക്കു​ന്ന​തി​ ന് പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സം​സ്ഥാ​ന​ത​ല പ​രി​പാ​ടി​യി​ൽ 123-ാമ​ത് മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​നെ​യും അ​നു​മോ​ദി​ച്ചു.
123-ാമ​ത് മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യും ഹ​രി​ത​കേ​ര​ളാ മി​ഷ​ന്‍റെ ഗ്രീ​ൻ പ്രോ​ട്ടോ​കോ​ളി​ന് വി​ധേ​യ​മാ​യും പ്ര​വ​ർ ത്തി​ച്ച​തി​നാ​ണ് ഈ ​അം​ഗീ​കാ​രം.
ക​ന​ക​ക്കു​ന്ന് കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സു​വി​ശേ​ഷ പ്ര​സം​ഗ സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ. ജോ​ർ​ജ് ഏ​ബ്ര​ഹാം, ലേ​ഖ​ക സെ​ക്ര​ട്ട​റി സി.​വി. വ​റു​ഗീ​സ്, ട്ര​ഷ​റാ​ർ അ​നി​ൽ മാ​രാ​മ​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് സ്വീ​ക​രി​ച്ചു. ‌