പത്തനംതിട്ട നഗരസഭ : ധാ​ര​ണ​യെ​ച്ചൊ​ല്ലി ഭി​ന്നാ​ഭി​പ്രാ​യം, കൗ​ൺ​സി​ല​ർ​മാ​രും രണ്ടുതട്ടിൽ
Wednesday, June 6, 2018 11:00 PM IST
‌പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​നം ഒ​ഴി​യു​ന്ന​തു സം​ബ​ന്ധി​ച്ച് ഭി​ന്നാ​ഭി​പ്രാ​യം. നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ണ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യി​ൽ ഭൂ​രി​പ​ക്ഷം ഉ​ണ്ടെ​ങ്കി​ലും പാ​ർ​ട്ടി തീ​രു​മാ​നം ന​ട​പ്പാ​ക്കേ​ണ്ടി​വ​ന്നാ​ൽ കൗ​ൺ​സി​ല​ർ​മാ​ർ ഒ​പ്പ​മു​ണ്ടാ​കി​ല്ലെ​ന്നു സൂ​ച​ന​യു​ണ്ട്. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജി അ​നി​വാ​ര്യ​മാ​കു​മെ​ന്ന ഘ​ട്ട​ത്തി​ലേ​ക്ക് ചെ​യ​ർ​പേ​ഴ്സ​ൺ ര​ജ​നി പ്ര​ദീ​പും നീ​ങ്ങി​യേ​ക്കും.
കോ​ൺ​ഗ്ര​സി​ന് 16 കൗ​ൺ​സി​ല​ർ​മാ​ർ കൗ​ൺ​സി​ലി​ലു​ണ്ട്. ഇ​വ​രു​ടെ​യി​ട​യി​ൽ ര​ജ​നി പ്ര​ദീ​പ് തു​ട​ര​ണ​മെ​ന്ന അ​ഭി​പ്രാ​യ​ത്തി​നാ​ണ് മു​ൻ​ഗ​ണ​ന. കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ പ​ട​ല​പി​ണ​ക്ക​മാ​ണ് ചെ​യ​ർ​പേ​ഴ്സ​ന്‍റെ രാ​ജി​യി​ലേ​ക്കു ന​യി​ക്കു​ന്ന​തെ​ന്നും കൗ​ൺ​സി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്പോ​ൾ ധാ​ര​ണ പ​ര​സ്യ​മാ​ക്കി​യി​രു​ന്നി​ല്ലെ​ന്നും കൗ​ൺ​സി​ല​ർ​മാ​ർ വാ​ദി​ക്കു​ന്നു.
മു​ന്പും പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ ധാ​ര​ണ​ക​ൾ പ​ല​തും ന​ട​പ്പാ​ക്കാ​ത്ത പാ​ര​ന്പ​ര്യ​മാ​ണു​ള്ള​ത്. 2000 - 2005 കാ​ല​യ​ള​വി​ൽ ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്ന അ​ജീ​ബ എം. ​സാ​ഹി​ബി​നെ​തി​രെ ഭ​ര​ണ​ക​ക്ഷി​യം​ഗ​ങ്ങ​ൾ ത​ന്നെ അ​വി​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തി പു​റ​ത്താ​ക്കേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. പി​ന്നീ​ട് എ. ​സു​രേ​ഷ് കു​മാ​ർ ചെ​യ​ർ​മാ​ൻ സ്ഥാ​ന​മേ​ൽ​ക്കു​ന്പോ​ൾ ധാ​ര​ണ​യു​ണ്ടെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും അ​ഞ്ചു​വ​ർ​ഷ​വും മാ​റി​യി​ല്ല.
ഇ​ത്ത​വ​ണ വൈ​സ് ചെ​യ​ർ​മാ​നെ സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് ധാ​ര​ണ പ​ര​സ്യ​മാ​ക്കി​യി​രു​ന്ന​താ​ണ്. അ​തേ​പോ​ലെ ചെ​യ​ർ​പേ​ഴ്സ​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​രു ധാ​ര​ണ പ​ര​സ്യ​മാ​ക്കി​യി​രു​ന്നി​ല്ലെ​ന്നാ​ണ് കൗ​ൺ​സി​ല​ർ​മാ​രി​ൽ ഒ​രു​വി​ഭാ​ഗം വാ​ദി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ഡി​സി​സി​യി​ലെ ഭാ​ര​വാ​ഹി​ക​ളും ഇ​ത്ത​ര​മൊ​രു ധാ​ര​ണ​യി​ല്ലെ​ന്നു പ​റ​ഞ്ഞ് രം​ഗ​ത്തു​വ​രി​ക​യും ചെ​യ്തു. ഇ​തി​നി​ടെ കൗ​ൺ​സി​ല​ർ​മാ​ർ​ക്കി​ട​യി​ൽ ധാ​ര​ണ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വ​ൽ​സ​ൻ ടി.​കോ​ശി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ര​ജ​നി പ്ര​ദീ​പി​നു​ശേ​ഷം ആ​രെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ക​ണ്ടെ​ത്താ​തെ തീ​രു​മാ​നം വേ​ണ്ടെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് വ​നി​താ കൗ​ൺ​സി​ല​ർ​മാ​ർ അ​ട​ക്കം പ്ര​ക​ടി​പ്പി​ച്ച​തെ​ന്ന് പ​റ​യു​ന്നു. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ധ്യ​ക്ഷ​ർ, ഉ​പാ​ധ്യ​ക്ഷ​ർ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ളി​ൽ നേ​ര​ത്തെ കൈ​ക്കൊ​ണ്ടി​ട്ടു​ള്ള ധാ​ര​ണ​ക​ൾ പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു​ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ, ഇ​ല​ന്തൂ​ർ, ചെ​റു​കോ​ൽ, മൈ​ല​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​രോ​ടു പ്രാ​ഥ​മി​ക​മാ​യി രാ​ജി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഏ​താ​നും ദി​വ​സ​ത്തെ സാ​വ​കാ​ശം ഇ​വ​ർ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​നു​ശേ​ഷം രാ​ജി​വ​യ്ക്കു​മെ​ന്നു ത​ന്നെ​യാ​ണ് ഉ​റ​ച്ച വി​ശ്വാ​സ​മെ​ന്നും ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു.രാ​ജി​വ​ച്ച​വ​ർ​ക്കു പ​ക​രം ധാ​ര​ണ​പ്ര​കാ​രം ത​ന്നെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും. പി​ൻ​ഗാ​മി​ക​ളാ​രാ​കു​മെ​ന്ന പേ​രി​ൽ ആ​രും പ​രി​ഭ്ര​മി​ക്കേ​ണ്ട​തി​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു.ക​ഴി​ഞ്ഞ ഡി​സി​സി​യു​ടെ കാ​ല​ത്തു​ത​ന്നെ​യാ​ണ് ധാ​ര​ണ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. വ്യ​ക്ത​മാ​യ ധാ​ര​ണ എ​ഴു​തി രേ​ഖ​ക​ളു​ള്ള​താ​ണെ​ന്നും ര​ണ്ട്, ര​ണ്ട​ര വ​ർ​ഷം പൂ​ർ​ത്തി​യാ​യ​വ​രു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രെ സം​ബ​ന്ധി​ച്ചാ​ണ് ധാ​ര​ണ​യു​ള്ള​ത്. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ ധാ​ര​ണ ന​ട​പ്പാ​ക്കാ​നാ​യി മാ​ത്ര​മ​ല്ല ഡി​സി​സി നി​ല​പാ​ടെ​ടു​ത്തി​രി​ക്കു​ന്ന​ തെ​ന്നും ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു. ‌
Loading...