തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു
Wednesday, June 6, 2018 11:29 PM IST
ഹ​രി​പ്പാ​ട്: പ്രാ​ര്‍ഥ​ന​യ്ക്കി​ടെ പൊ​ള്ള​ലേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു. പാ​യി​പ്പാ​ട് തു​ണ്ടു പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ ശോ​ശാ​മ്മ (87) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ വീ​ട്ടി​ല്‍വ​ച്ചാ​യി​രു​ന്നു പൊ​ള്ള​ലേ​റ്റ​ത്.

പ്രാ​ര്‍ഥി​ച്ചു കൊ​ണ്ടി​രി​ക്കെ ശോ​ശാ​മ്മ​യു​ടെ കൈ ​ത​ട്ടി മെ​ഴു​കു​തി​രി മ​റി​ഞ്ഞു​വീ​ണ് വ​സ്ത്ര​ത്തി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ്ദം​കേ​ട്ട് വീ​ടി​നു പു​റ​ത്തു​ണ്ടാ​യി​രു​ന്ന മ​രു​മ​ക​ള്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും ശോ​ശാ​മ്മ​യു​ടെ ദേ​ഹം മു​ഴു​വ​ന്‍ തീ​പ​ട​ര്‍ന്നി​രു​ന്നു. ഉ​ട​ന്‍ ഡാ​ണാ​പ്പ​ടി​യി​ലേ​യും തി​രു​വ​ല്ല​യി​ലേ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് പു​ല​ര്‍ച്ചെ ര​ണ്ടെ​ടെ മ​രി​ച്ചു. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍. സം​സ്‌​കാ​രം പി​ന്നീ​ട്. മ​ക്ക​ള്‍: ജോ​സ​ഫ് ഏ​ബ്ര​ഹാം, ഐ​സ​ക് ഏ​ബ്ര​ഹാം, ജോ​ളി ചാ​ക്കോ. മ​രു​മ​ക്ക​ള്‍: രാ​ജു ചാ​ക്കോ, ലൈ​ല മോ​ഹ​ന്‍, സു​ജ സ​ജി.
Loading...