പാ​ടി​ച്ചി​റ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി ചി​കി​ത്സ ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി വേ​ണമെന്ന്
Thursday, June 7, 2018 12:02 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ പാ​ടി​ച്ചി​റ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി ചി​കി​ത്സ ഇ​നി​യും ആ​രം​ഭി​ച്ചി​ല്ല.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം ഇ​രു​പ​തോ​ളം രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന​തി​നാ​യാ​ണ് കെ​ട്ടി​ടം നി​ർ​മ്മി​ച്ച​ത്. കേ​ര​ള-​ക​ർ​ണ്ണാ​ട​ക അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ചി​കി​ത്സ​ക്ക് പു​ൽ​പ്പ​ള്ളി​യി​ലോ ബ​ത്തേ​രി​യി​ലോ പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ മ​റ്റ് ആ​ശു​പ​ത്രി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ളും പാ​ടി​ച്ചി​റ ആ​ശു​പ​ത്രി​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​വി​ടെ കി​ട​ത്തി ചി​കി​ത്സ​ക്ക് ആ​വ​ശ്യ​മാ​യ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ല.ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ങ്ങ​ളി​ലും പാ​ടി​ച്ചി​റ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ​റ​യാ​റു​ണ്ടെ​ങ്കി​ലും നടപടയുണ്ടാകാറില്ല
Loading...