പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ത്തി​നെ​തി​രേ എ​സ്ടി​യു
Thursday, June 7, 2018 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​ത്തി​ൽ ന​ട​പ്പാ​ക്കി​യ ജ​ന​വി​രു​ദ്ധ ട്രാ​ഫി​ക് പ​രി​ഷ്കാ​രം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു എ​സ്ടി​യു പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്നാ​മ​ത്തെ ബ​സ്‌സ്റ്റാ​ൻ​ഡ് മു​നി​സി​പ്പാ​ലി​റ്റി​ക്ക് പി​റ​കി​ൽ ഒ​രു​ക്കു​ന്ന​തി​നു വേ​ണ്ടി നി​ല​വി​ലു​ള്ള വ്യ​വ​ഹാ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് ഇ​പ്പോ​ഴ​ത്തെ പ​രി​ഷ്കാ​രം എ​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. എ​സ്ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​അ​ബ്ദു​ൾ​നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ടി​യു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് എ​ന്ന കു​ഞ്ഞാ​പ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ച്ചീ​രി ഫാ​റൂ​ഖ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സി.​എം അ​ബ്ദു​ള്ള, അ​ഫ്റ​ഫ് പു​ത്തൂ​ർ, കെ.​ടി അ​ബ്ദു​ൾ​ഗ​ഫൂ​ർ, എ​ൻ.​പി ക​രീം, ബ​ക്ക​ർ ബം​ഗ്ലാ​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​ഐ​ടി​യു​വി​ൽ നി​ന്നു രാ​ജി​വ​ച്ച് എ​സ്ടി​യു​വി​ൽ ചേ​ർ​ന്ന സ്റ്റാ​ർ ട്രേ​ഡേ​ഴ്സി​ലെ മു​സ്ത​ഫ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.
Loading...