ജെ​ൻ​ഡ​ർ റി​സോ​ഴ്സ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Thursday, June 7, 2018 12:11 AM IST
മ​ല​പ്പു​റം: കു​ടും​ബ​ശ്രീ വ​നി​താ സാ​മൂ​ഹ്യ ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്ത്രീ​ക​ളും കൗ​മാ​ര​ക്കാ​രും കു​ട്ടി​ക​ളും അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക വൈ​കാ​രി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കു ശാ​സ്ത്രീ​യ രീ​തി​യി​ൽ പി​ന്തു​ണാ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി എ​ട​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ജെ​ൻ​ഡ​ർ റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റെ (ജി​ആ​ർ​സി) പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. എ​ട​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.​കെ.​രാ​ജീ​വ് കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യ​ക്തി​ഗ​ത ഗ്രൂ​പ്പ് കൗ​ണ്‍​സി​ലിം​ഗ്, വി​വാ​ഹ പൂ​ർ​വ​കൗ​ണ്‍​സി​ലിം​ഗ്, ഫാ​മി​ലി കൗ​ണ്‍​സി​ലിം​ഗ്, പ​ഠ​ന പി​ന്നാ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള മോ​ട്ടി​വേ​ഷ​ൻ കൗ​ണ്‍​സി​ലിം​ഗ്, ക​രി​യ​ർ ഗൈ​ഡ​ൻ​സ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ജി​ആ​ർ​സി മു​ഖേ​ന ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്.