റേഡിയോ ശ​ബ്ദ​ത്തെ​ച്ചൊ​ല്ലി ത​ര്‍​ക്കം; യു​വാ​ക്ക​ള്‍ താ​മ​സി​ച്ചി​രു​ന്ന വീ​ട് അ​ഞ്ചം​ഗ​സം​ഘം അ​ടി​ച്ചു ത​ക​ര്‍​ത്തു
Thursday, June 7, 2018 12:35 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: റേ​ഡി​യോ ഉ​ച്ച​ത്തി​ല്‍ വ​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ അ​ഞ്ചു​പേ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം യു​വാ​ക്ക​ളെ മ​ർ​ദി​ക്കു​ക​യും ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന വീ​ട് അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യും ചെ​യ്തു. കു​മാ​ര​പു​രം പൂ​ന്തി റോ​ഡി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രു​ന്ന പോ​ത്ത​ന്‍​കോ​ട് സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ്, മ​നീ​ഷ്, വി​പി​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്.
രാ​ജേ​ഷി​ന്‍റെ ക​ണ്ണി​ന് ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അം​ഗ​പ​രി​മി​ത​നാ​യ വി​പി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വെ​ട്ടു​ക​ത്തി​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ലാ​ണ് രാ​ജേ​ഷി​ന്‍റെ ക​ണ്ണി​ന് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ല്‍ നി​ന്ന് റേ​ഡി​യോ​യു​ടെ ശ​ബ്ദം ഉ​ച്ച​ത്തി​ലാ​യ​തി​നെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം ചോ​ദ്യം ചെ​യ്തു. ഇ​തോ​ടെ വാ​ക്കു​ത​ര്‍​ക്കം തു​ട​ങ്ങി.
പ്ര​കോ​പി​ത​രാ​യ സം​ഘം യു​വാ​ക്ക​ളെ വീ​ടി​നു​ള്ളി​ല്‍​ക്ക​യ​റി മ​ര്‍​ദി​ക്കു​ക​യും വീ​ട് അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​രു​നി​ല​വീ​ടി​ന്‍റെ ര​ണ്ടു​നി​ല​ക​ളി​ലു​മാ​യി വാ​ട​ക​യ്ക്ക് ആ​ള്‍​ക്കാ​ര്‍ താ​മ​സി​ച്ചു​വ​രു​ന്നു​ണ്ട്.
വീ​ട് ത​ക​ര്‍​ക്ക​പ്പെ​ട്ട​ത​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യി​ല്ലെ​ന്നും പ​രി​ക്കേ​റ്റ യു​വാ​ക്ക​ളെ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി എ​ന്നും ആ​രോ​പ​ണ​മു​ണ്ട്. എ​ന്നാ​ല്‍ എ​സ്ഐ ഗി​രി​ലാ​ല്‍ ഇ​തു നി​ഷേ​ധി​ച്ചു. സം​ഭ​വം ന​ട​ന്ന​പ്പോ​ള്‍ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ന്നും അ​ഞ്ചോ​ളം പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും എ​സ്ഐ വ്യ​ക്ത​മാ​ക്കി.
മെ​ഡി​ക്ക​ല്‍​കോ​ള​ജ് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റു​ടെ ഭ​ര്‍​ത്താ​വി​നെ​ക്കൂ​ടാ​തെ ഒ​രു ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ഉ​ണ്ട്. കേ​സെ​ടു​ത്ത പോ​ലീ​സ് ഊ​ര്‍​ജി​ത​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
അ​ടു​ത്തി​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ സ്ഥ​ല​വാ​സി​ക​ള​ല്ലാ​ത്ത ആ​ളു​ക​ള്‍ ഇ​വി​ടെ ത​മ്പ​ടി​ക്കു​ന്നു​ണ്ട്. ഇ​തി​നെ​തി​രേ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു.
Loading...