ച​ക്ക അ​ട​ര്‍​ത്തു​ന്ന​തി​നി​ടെ ഗൃ​ഹ​നാ​ഥ​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു
Thursday, June 7, 2018 12:56 AM IST
പ​ത്ത​നാ​പു​രം: തോ​ട്ടി ഉ​പ​യോ​ഗി​ച്ച് ച​ക്ക അ​ട​ര്‍​ത്തു​ന്ന​തി​നി​ടെ ഗൃ​ഹ​നാ​ഥ​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. ഇ​ള​മ്പ​ൽ ഉ​റി​ക്കോ​ട് വ​യ​ലി​റ​ക്ക​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ഉ​ണ്ണൂ​ണ്ണി ചാ​ക്കോ (70) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​ര​യി​ട​ത്തി​ലെ പ്ലാ​വി​ൽ നി​ന്ന് ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ടു​ള​ള തോ​ട്ടി ഉ​പ​യോ​ഗി​ച്ച് ച​ക്ക​യി​ടാ​നാ​യി ശ്ര​മി​ക്കു​മ്പോ​ള്‍ കൈ​തെ​റ്റി സ​മീ​പ​ത്തു​ള​ള വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി​യു​ക​യും ഷോ​ക്കേ​റ്റ് തെ​റി​ച്ച് വീ​ഴു​ക​യു​മാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ
പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ന്നി​ക്കോ​ട് പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി.​അ​മ്മി​ണി​യാ​ണ് ഭാ​ര്യ. പ​രേ​ത​നാ​യ ജോ​സ്, ജോ​ൺ​സ​ൻ, പാ​പ്പ​ച്ച​ൻ,ലി​സി എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍. മ​രു​മ​ക്ക​ൾ: ബീ​ന, സൂ​സ​മ്മ, ആ​നി ജോ​സ്, തോ​മ​സ്. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11ന് ​ഇ​ള​മ്പ​ൽ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ ച​ർ​ച്ചി​ൽ.
Loading...