പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ്: കോ​ൺ​ഗ്ര​സ് പ്ര​ക്ഷോ​ഭ​ത്തി​ന്
Thursday, June 7, 2018 1:17 AM IST
ക​ണ്ണൂ​ർ: പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു​വെ​ന്ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ട്ട് ഒ​ന്ന​ര മാ​സ​മാ​യി​ട്ടും സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന ഒ​രു സേ​വ​ന​വും ഇ​തു​വ​രെ ജ​ന​ങ്ങ​ൾ​ക്കു ല​ഭ്യ​മാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി കു​റ്റ​പ്പെ​ടു​ത്തി. ജ​ന​റ​ൽ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ല. വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും സ്വാ​ശ്ര​യ നി​ര​ക്കി​ൽ ഫീ​സ് വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ മാ​ഫി​യ​ക​ളു​ടെ മ​നോ​ഭാ​വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​നെ സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജെ​ന്നു ജ​ന​ങ്ങ​ൾ പ​രി​ഹ​സി​ക്കു​മ്പോ​ൾ അ​തും ബ​ഹു​മ​തി​യാ​യി ആ​രോ​ഗ്യ​മ​ന്ത്രി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​ന്നാം​വ​ർ​ഷ എം​ബി​ബി​എ​സി​ന് സ​ർ​ക്കാ​ർ ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫീ​സ് സ​മീ​പ​കാ​ല​ത്താ​ണു വ​ർ​ധി​പ്പി​ച്ച​ത്.
പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളി​ലെ മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി പ​ന്താ​ടാ​നു​ള്ള സാ​ഹ​ച​ര്യ​വും തീ​രു​മാ​ന​വു​മാ​ണു സ​ർ​ക്കാ​ർ ഫീ​സ് വ​ർ​ധ​ന​യി​ലൂ​ടെ സൃ​ഷ്ടി​ച്ചി​ട്ടു​ള്ള​ത്. പ​രി​യാ​ര​ത്തേ​ത് കു​റ​ഞ്ഞ ചെ​ല​വി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​കു​മെ​ന്ന സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജെ​ന്ന ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ളും സ്വ​പ്ന​ങ്ങ​ളു​മാ​ണു ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ജ​ന​ങ്ങ​ൾ​ക്കു ല​ഭ്യ​മാ​കു​ന്ന എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ല്കാ​നും സ​ർ​ക്കാ​ർ പ​റ​ഞ്ഞ വാ​ക്ക് പാ​ലി​ക്കാ​നും ഉ​ട​ൻ ത​യാ​റാ​ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​തി​ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​നു കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ല്കു​മെ​ന്നും സ​തീ​ശ​ൻ പാ​ച്ചേ​നി പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.
Loading...