ഇവിടെ കൊ​തു​ക് വ​ള​ർ​ത്തു കേ​ന്ദ്രം പ​ഞ്ചാ​യ​ത്ത് വക
Thursday, June 7, 2018 1:23 AM IST
മാ​ല​ക്ക​ല്ല്: ‌കൊ​തു​കു ന​ശീ​ക​ര​ണം ത​കൃ​തി​യാ​യി ന​ട​ത്തു​ന്നു​ണ്ടെ​ന്നു പ​റ​യു​ന്ന പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ കാ​ണ​ണം സ്വ​ന്തം കെ​ട്ടി​ട​ത്തി​ലെ അ​വ​സ്ഥ. മാ​ല​ക്ക​ല്ല് ഹോ​മി​യോ ഡി​സ്പ​ൻ​സ​റി, പോ​സ്റ്റോ​ഫീ​സ് എ​ന്നി​വ​യ്ക്കു സ​മീ​പ​ത്തെ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​നുമുകളിൽ വെ​ള്ളം കെ​ട്ടി​നി​ന്നു കൊ​തു​കു പെ​രു​കു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

പ​ഞ്ചാ​യ​ത്തി​ലെ ആ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​നും അ​ങ്ക​ണ​വാ​ടി​ക്കും സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത്്‌വക’​കൊ​തു​കു​വ​ള​ർ​ത്ത​ൽ’ കേ​ന്ദ്ര​മു​ള്ള​ത്. ഡെ​ങ്കി​പ്പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​കൊ​ണ്ട് സ്വ​ന്തം കെ​ട്ടി​ട​ത്തി​ൽ ത​ന്നെ ഇ​ത്ത​ര​ത്തി​ലൊ​രു ദു​ര​വ​സ്ഥ​യു​ണ്ടാ​യ​തി​ന് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.