യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ച്ച സം​ഭ​വം: യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, June 7, 2018 1:24 AM IST
പി​ലി​ക്കോ​ട്: യു​വ​തി​യു​ടെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി വി​ത​റി മാ​ല പൊ​ട്ടി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ചെ​റു​വ​ത്തൂ​ർ വെ​ങ്ങാ​ട്ട് സ്വ​ദേ​ശി ഷി​നോ​ജ്(30)​നെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി ച​ന്തേ​ര എ​സ്ഐ വി​പി​ൻ ച​ന്ദ്ര​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്.
പ​ത്തു ദി​വ​സം മു​ന്പാ​ണ് ചെ​റു​വ​ത്തൂ​രി​ലെ പ്ര​സ് ജീ​വ​ന​ക്കാ​ര​ൻ കെ.​അ​ശോ​ക​ന്‍റെ ഭാ​ര്യ മ​ഞ്ഞ​ത്തൂ​രി​ലെ സു​ലേ​ഖ​യു​ടെ അ​ഞ്ച​ര പ​വ​ൻ വ​രു​ന്ന സ്വ​ർ​ണ​മാ​ല​ ബൈ​ക്കി​ലെ​ത്തി ക​ണ്ണി​ൽ മു​ള​കു​പൊ​ടി വി​ത​റി ക​വ​ർ​ന്ന​ത്.
Loading...