കൊ​ല്ല​ത്തെ ഹ​രി​താ​ഭ​മാ​ക്കാ​ൻ യ​ത്നി​ക്ക​ണം: ​ബി​ഷ​പ്
Wednesday, June 13, 2018 11:11 PM IST
കൊ​ല്ലം: കൊ​ല്ല​ത്തെ ഹ​രി​താ​ഭ​മാ​ക്കാ​ൻ ഓ​രോ സ​മു​ദാ​യ​ത്തി​നും എ​ല്ലാ സ​മു​ദാ​യ​ങ്ങ​ൾ​ക്കും ക​ട​മ​യു​ണ്ടെ​ന്ന് ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി. ഇ​തി​ന് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന പ​ദ്ധ​തി​ക​ളെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബി​ഷ​പ് അ​ഭി​ന​ന്ദി​ച്ചു.

സ​ർ​ക്കാ​രി​നൊ​പ്പം ചേ​ർ​ന്ന് വ്യ​ക്തി​ക​ൾ​ക്കും സ​മു​ദാ​യ​ങ്ങ​ൾ​ക്കും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യി അ​നേ​കം കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ സാ​ധി​ക്കും. പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രൂ​പ​ത പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ വൃ​ക്ഷ​ത്തൈ ന​ട്ട​ശേ​ഷം പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മെ​ത്രാ​ഭി​ഷേ​ക ച​ട​ങ്ങി​ന് ഹ​രി​ത​ച​ട്ടം പാ​ലി​ച്ച​തും വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട​തും പോ​ലെ​യു​ള്ള മാ​തൃ​കാ​പ​ര​വും അ​നു​ക​ര​ണീ​യ​വു​മാ​യ പ​രി​സ്ഥി​തി സൗ​ഹൃ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കൊ​ല്ലം രൂ​പ​ത​യി​ൽ ആ​ക​മാ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്നും ബി​ഷ​പ് വ്യ​ക്ത​മാ​ക്കി.

രൂ​പ​താ എ​പ്പി​സ്കോ​പ്പ​ൽ വി​കാ​ർ ഡോ.​ബൈ​ജു ജൂ​ലി​യാ​ന്‍റെ നാ​മ​ഹേ​തു തി​രു​നാ​ൾ ആ​ഘോ​ഷ​വും രൂ​പ​താ എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി​യാ​യി ചു​മ​ത​ല​യേ​റ്റ​തി​ന്‍റെ അ​ഭി​ന​ന്ദ​ന​യോ​ഗ ഉ​ദ്ഘാ​ട​ന​വും രൂ​പ​താ​ത​ല പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​വും ബി​ഷ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ.​ജോ​ൺ ബ്രി​ട്ടോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഫാ.​അ​ൽ​ഫോ​ൺ​സ്, ഫാ.​ജോ​ളി ഏ​ബ്ര​ഹാം, ഫാ,​ബി​നു തോ​മ​സ്, സ​ജീ​വ് പ​രി​ശ​വി​ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. നാ​മ​ഹേ​തു തി​രു​നാ​ൾ പോ​ലെ​യു​ള്ള എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളും രൂ​പ​ത​യി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ​ച​ട്ടം പാ​ലി​ച്ചാ​യി​രി​ക്കു​മെ​ന്ന് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ഡോ.​ബൈ​ജു ജൂ​ലി​യാ​ൻ പ​റ​ഞ്ഞു.
Loading...