തൃ​ക്ക​രു​വ ശ്രീ​ഭ​ദ്ര​കാ​ളി ദേ​വീ​ക്ഷേ​ത്രം ഒന്നാം പു​നഃ​പ്ര​തി​ഷ്ഠാ വാ​ർ​ഷി​കം
Wednesday, June 13, 2018 11:13 PM IST
അ​ഞ്ചാ​ലും​മൂ​ട് : തൃ​ക്ക​രു​വ ​ഭ​ദ്ര​കാ​ളി ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ പ്ര​ഥ​മ പു​നഃ​പ്ര​തി​ഷ്ഠാ വാ​ർ​ഷി​കം 16 ന് ന​ട​ക്കും. ക്ഷേ​ത്രം ത​ന്ത്രി തു​റ​വൂ​ർ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, മേ​ൽ​ശാ​ന്തി തൃ​ക്ക​രു​വ സു​കു​മാ​ര​ൻ, നി​ത്യ​ശാ​ന്തി സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​വി​ലെ അഞ്ചിന് ​നി​ർ​മാ​ല്യം, 6.30ന് ​മ​ഹാ​ഗ​ണ​പ​തി​ഹോ​മം, എട്ടിന് ​പ​ഞ്ച​വിം​ശ​തി ക​ല​ശ​പൂ​ജ, 10ന് ​അ​ഷ്ടാ​ഭി​ഷേ​കം, ക​ല​ശാ​ഭി​ഷേ​കം, 11ന് ​മ​ധ്യാഹ്ന പൂ​ജ, 11.30ന് ​സ​മൂ​ഹ സ​ദ്യ, 6.45ന് ​ദീ​പാ​രാ​ധ​ന, 7.15ന് ​അ​ത്താ​ഴ പൂ​ജ ന​ട അ​ട​യ്ക്ക​ൽ.

വാ​ര്‍​ഷി​ക ഉത്സ​വം ഇ​ന്ന്

ച​വ​റ: തെ​ക്കും​ഭാ​ഗം മു​ട്ട​ത്ത് ഭ​ദ്രാ​ദേ​വി ക്ഷേ​ത്ത്രി​ലെ വാ​ര്‍​ഷി​ക ഉ​ല്‍​സ​വം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ അ​ഞ്ചി​ന് ഗ​ണ​പ​തി​ഹോ​മം, 9.30ന് ​നൂ​റും​പാ​ലും തു​ട​ര്‍​ന്ന് അ​ന്ന​ദാ​നം.
Loading...