വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡി​ൽ ത​ട്ടി​ക്കൂ​ട്ട് കോ​ൺ​ക്രീ​റ്റ്;​അ​ണാ​ത്തു​കു​ഴി​യി​ൽ വാ​ഹ​ന​ങ്ങ​ൾ കോൺക്രീറ്റിൽ പുതഞ്ഞു താഴുന്നു
Thursday, June 14, 2018 12:29 AM IST
കാ​ട്ടാ​ക്ക​ട : ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​നാ​യി വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡി​ൽ കോ​ൺ​ക്രീ​റ്റ് ന​ട​ത്തി കു​ഴി മൂ​ടി. ഭാ​രം ക​യ​റ്റി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ താ​ഴു​ന്ന​ത് തു​ട​ർ​ക്ക​ഥ. വി​ള​പ്പി​ൽ​ശാ​ല ആ​ശു​പ​ത്രി​ക്ക് സ​മീ​പം അ​ണാ​ത്തു​കു​ഴി​യി​ലാ​ണ് റോ​ഡ് അ​പ​ക​ട മു​ന​മ്പാ​യി​രി​ക്കു​ന്ന​ത്.

വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത് ര​ണ്ട് മാ​സം മു​ൻ​പാ​ണ് അ​ണ​മു​ഖം തോ​ട് ഒ​ഴു​കു​ന്ന അ​ണാ​ത്തു​കു​ഴി​യി​ൽ ക​ലു​ങ്ക് സ്ഥാ​പി​ക്കാ​ൻ റോ​ഡ് മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ച് കു​ഴി​ച്ച​ത്.

ഇ​വി​ടെ നീ​രൊ​ഴു​ക്ക് നി​ല​ച്ച​തി​നാ​ലാ​യി​രു​ന്നു ക​ലു​ങ്ക് നി​ർ​മി​ച്ച് ഓ​ട പു​ന​സ്ഥാ​പി​ക്കാ​നാ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി. എ​ന്നാ​ൽ റോ​ഡ് കു​ഴി​ച്ചു ക​ഴി​ഞ്ഞാ​ണ് അ​ടി​ത്ത​ട്ടി​ൽ പാ​റ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പാ​റ പൊ​ട്ടി​ച്ചു​നീ​ക്കി ക​ലു​ങ്ക് നി​ർ​മി​ക്കു​വാ​ൻ അ​നു​വ​ദി​ച്ച ഫ​ണ്ട് തി​ക​യാ​തെ​യാ​യി. ഇ​തോ​ടെ ക​ലു​ങ്ക് നി​ർ​മാ​ണം ഉ​പേ​ക്ഷി​ച്ച് നീ​രൊ​ഴു​ക്കി​ന് കോ​ൺ​ക്രീ​റ്റ് പൈ​പ്പ് സ്ഥാ​പി​ച്ച ശേ​ഷം മ​ണ്ണി​ട്ടു മൂ​ടി. ശ​ക്ത​മാ​യ മ​ഴ​യാ​യി​രു​ന്നി​ട്ടും മ​ണ്ണി​നു മു​ക​ളി​ൽ കോ​ൺ​ക്രീ​റ്റ് മി​ശ്രി​ത​മി​ട്ട് ക​രാ​റു​കാ​ര​ൻ പ​ണി അ​വ​സാ​നി​പ്പി​ച്ചു.

അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ​ത്തി​നെ​തി​രെ നാ​ട്ടു​കാ​ർ പ്ര​തി​ക​രി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ​യാ​ഴ്ച ഒ​രു ലോ​റി ഇ​വി​ടെ റോ​ഡി​ൽ താ​ഴ്ന്ന​തോ​ടെ കോ​ൺ​ക്രീ​റ്റ് ചെ​യ്ത റോ​ഡി​ന്‍റെ അ​ഞ്ച​ടി​യോ​ളം ഭാ​ഗ​ത്ത് ബ​ല​ക്ഷ​യ​മു​ണ്ടാ​യി.

പി​ന്നി​ട് ഇ​തു​വ​ഴി വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കാ​നാ​വാ​ത്ത സ്ഥി​തി​യാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് റ​ബ​ർ ത​ടി ക​യ​റ്റി​വ​ന്ന മി​നി​ലോ​റി​യു​ടെ പി​ൻ​ഭാ​ഗ​ത്തെ ട​യ​റു​ക​ൾ റോ​ഡി​ലെ കോ​ൺ​ക്രീ​റ്റി​ട്ടി​ട​ത്ത് പു​ത​ഞ്ഞ് ലോ​റി ഒ​രു വ​ശ​ത്തേ​ക്ക് ച​രി​ഞ്ഞു.

ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ൻ ദു​ര​ന്തം വ​ഴി​മാ​റി​യ​ത്. വി​ള​പ്പി​ൽ​ശാ​ല മു​ക്കം​പാ​ല​മൂ​ട്ടി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡാ​ണി​ത്. കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും റോ​ഡ് ത​ക​ർ​ന്ന​തോ​ടെ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി സ്കൂ​ൾ ബ​സു​ക​ളാ​ണ് ദി​വ​സേ​ന ഇ​തു വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്.
Loading...