പ്ര​ഭാ​ത സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ ആ​ള്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Thursday, June 14, 2018 1:34 AM IST
വ​ട്ടി​യൂ​ര്‍​ക്കാ​വ്: പ്ര​ഭാ​ത​സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ ആ​ള്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കാ​ഞ്ഞി​രം​പാ​റ വി.​കെ.​പി ന​ഗ​ര്‍ ടി.​സി 7/383ല്‍ ​ര​വി (52) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു അ​ത്യാ​ഹി​തം. കാ​ഞ്ഞി​രം​പാ​റ​യി​ല്‍ നി​ന്നു പേ​രൂ​ര്‍​ക്ക​ട​യി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു ര​വി. ബു​ധ​നാ​ഴ്ച രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങ​വെ പൂ​മ​ല്ലി​യൂ​ര്‍​ക്കോ​ണ​ത്തു​വ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​കു​ക​യും കു​ഴ​ഞ്ഞു​വീ​ഴു​ക​യു​മാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: അ​നി​ത. സ​ഹോ​ദ​ര​ങ്ങ​ൾ : സു​കു, ശ്യാ​മ​ള, ച​ന്ദ്ര​ൻ, ത​ങ്ക​ച്ചി, ബാ​ബു, കു​ഞ്ഞു​മോ​ൻ, ഉ​ദ​യ​ൻ, പ​രേ​ത​യാ​യ ജെ​സി.​സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് നെ​ട്ട​യം മ​ല​മു​ക​ൾ സെ​മി​ത്തേ​രി​യി​ൽ.
Loading...