ടി​പ്പ​ർ ലോ​റി ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി മ​രി​ച്ചു
Thursday, June 14, 2018 1:34 AM IST
ക​ഴ​ക്കൂ​ട്ടം: ടി​പ്പ​ർ ലോ​റി പു​റ​കോ​ട്ടെ​ടു​ത്ത​പ്പോ​ൾ ത​ല​യി​ലൂ​ടെ ക​യ​റി ഇ​റ​ങ്ങി ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കാ​ര്യ​വ​ട്ടം ഇ​ന്ദി​രാ​ജി ന​ഗ​ർ കൈ​തോ​ട്ടു​കു​ഴി മേ​ലേ​വീ​ട്ടി​ൽ ക്രി​സ്തു​ദാ​സ് (65 )ആ​ണ് മ​രി​ച്ച​ത് . ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ കു​രി​ശ​ടി​ക്ക് സ​മീ​പം വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യു​ന്ന ഗാ​രേ​ജി​ൽ നി​ന്നും റോ​ഡി​ലേ​ക്ക് പി​റ​കോ​ട്ടെ​ടു​ത്ത ടി​പ്പ​ർ ലോ​റി ആ​ണ് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ ക്രി​സ്തു​ദാ​സി​ന്‍റെ ത​ല​യി​ലൂ​ടെ ക​യ​റി ഇ​റ​ങ്ങി​യ​ത് . മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: സെ​ൽ​വി. മ​ക്ക​ൾ: നോ​ബി​ൾ രാ​ജ് ,വി​ജ​യ​രാ​ജ് ,വി​ജി​മോ​ൾ. മ​രു​മ​ക്ക​ൾ: റ​ജി .ബീ​ല ,ടോ​മി.
Loading...