ഹോ​ട്ട​ലി​നു മു​ക​ളി​ൽ മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞു​വീ​ണ് യു​വ​തി മ​ണ്ണി​ന​ടി​യി​ലാ​യി
Monday, July 9, 2018 10:26 PM IST
അ​ടി​മാ​ലി: ദേ​ശീ​യപാ​ത​യോ​ര​ത്ത് അ​ന്പ​ല​പ്പ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ടും​ബ​ശ്രീ ഹോ​ട്ട​ലി​ന്‍റെ മു​ക​ളി​ലേ​ക്കു വ​ലി​യ മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞു​വീ​ണു. ബാ​ത്ത്റൂമി​ലാ​യി​രു​ന്ന യു​വ​തി മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ടു. ഒ​ന്ന​ര​മ​ണി​ക്കൂ​ർ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ൽ യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​ടി​മാ​ലി അ​ന്പ​ല​പ്പ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​നു മു​ക​ളി​ലേ​ക്കാ​ണ് മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞു​വീ​ണ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​ണ് അ​പ​ക​ടം. അ​ടി​മാ​ലി വാ​ഴ​യി​ൽ ശ്രീ​ജേ​ഷി​ന്‍റെ ഭാ​ര്യ പ്ര​മീ​ത(30)യാ​ണ് മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ട​ത്. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ക​ട​യി​ലെ ജീ​വ​ന​ക്കാ​രി അ​ന്പാ​ട്ടു​കു​ടി​യി​ൽ കു​മാ​രി ജോ​ർ​ജും ഭ​ക്ഷ​ണം​ക​ഴി​ക്കാ​ൻ വ​ന്ന അ​ഞ്ചുപേ​രും ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ക​ട​യു​ടെ പി​ൻ​വ​ശ​ത്താ​ണ് ബാ​ത്ത്റൂം. ഇ​തി​നു​പി​ന്നി​ലെ വ​ലി​യ മ​ണ്‍​തി​ട്ട​യാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. പ്ര​മീ​ത ബാ​ത്ത്റൂ​മി​ൽ ക​യ​റി​യ​ സമയത്ത് പി​ന്നി​ലെ മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞ് ബാ​ത്ത് റൂ​മി​നു മുകളിൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി ഭി​ത്തി​ക്കും സ്ലാ​ബി​നു​മി​ട​യി​ൽ കു​ടു​ങ്ങി. കാ​ലി​ലേ​ക്ക് സ്ലാ​ബ് വീ​ണ​തോ​ടെ യു​വ​തി മ​ണ്ണി​ന​ടി​യി​ൽപ്പെടു​ക​യാ​യി​രു​ന്നു. ബാ​ത്ത്റൂ​മി​ന്‍റെ മു​ക​ളി​ൽ പ​ത്ത​ടി​യോ​ളം ഉ​യ​ര​ത്തി​ൽ മ​ണ്ണ് പ​തി​ച്ചു. മൂ​ന്ന് മ​ണ്ണുമാ​ന്തി​ യ​ന്ത്രം ഒ​ന്ന​ര മ​ണി​ക്കറോളം മ​ണ്ണു​നീ​ക്കി​യാ ശേഷമാണ് പ്ര​മീ​ത​യെ പു​റ​ത്തെ​ടു​ക്കാനായത്. അ​വ​ശ​നിലയി​ലാ​യ യു​വ​തി​യെ ഡോ​ക്ട​ർ സ്ഥല ത്തെത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം സ്ലാ​ബ് നീ​ക്കി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

ഒ​ന്നി​ലേ​റെപ്പേർ മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ടു​വെ​ന്നാ​യി​രു​ന്നു ആ​ദ്യം പു​റ​ത്തു​വ​ന്ന വാ​ർ​ത്ത. ടൗ​ണി​ൽ​നി​ന്ന് ഒ​രു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്, സം​ഭ​വം അ​റി​ഞ്ഞ​് ടൗ​ണി​ൽ​നി​ന്നു നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. ഇ​തോ​ടെ ദേ​ശീ​യപാ​ത​യി​ൽ ഗ​താ​ഗ​തത​ട​സ​വു​മു​ണ്ടാ​യി.

അ​ടി​മാ​ലി ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ്, നാ​ട്ടു​കാ​ർ, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം​ന​ൽ​കി​യ​ത്. കു​ടും​ബ​ശ്രീ ഹോ​ട്ട​ൽ അ​ട​യ്ക്കാ​ൻ ത​ഹ​സി​ൽ​ദാ​ർ നി​ർ​ദേ​ശം​ന​ൽ​കി. പ​രി​ക്കേ​റ്റ യു​വ​തി​യെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യു​വ​തി അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.