സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ്
Monday, July 9, 2018 10:36 PM IST
ആ​ല​പ്പു​ഴ: മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ​യും ഭ​ര​ണി​ക്കാ​വ് എം​ടി​എം എം. ​മി​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യും തി​മി​ര ശ​സ്ത്ര​ക്രി​യ ര​ജി​സ്ട്രേ​ഷ​നും ന​ട​ത്തും.
ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എം.​എ​സ്. സ്ക​റി​യ 12നു ​രാ​വി​ലെ 9.30നു ​ല​യ​ണ്‍​സ് ക്ല​ബ് ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ കെ.​ആ​ർ. ര​വി, വി​വി​ധ യൂ​ണി​യ​ൻ നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും മ​രു​ന്നു​ക​ളും ന​ൽ​കും. ആ​വ​ശ്യ​മാ​യ​വ​ർ​ക്കു സൗ​ജ​ന്യ ശ​സ്ത്ര​കി​യ ന​ട​ത്തു​ക​യും ചെ​യ്യും. നാ​ളെ രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഫോ​ണ്‍ മു​ഖ​നേ​യോ നേ​രി​ട്ടോ പേ​ര് ബു​ക്ക് ചെ​യ്യാം.
ഫോ​ണ്‍: 0479- 2410568, 9188519854.