ക​ന​ത്ത മ​ഴ തു​ട​രു​ന്നു: താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തിനടിയിൽ
Tuesday, July 10, 2018 12:21 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ കാ​ല​വ​ർ​ഷം വീണ്ടും ശ​ക്ത​മാ​യതോടെ പു​ഴ​ക​ളും തോ​ടു​ക​ളും കരകവിഞ്ഞൊ​ഴു​കു​ക​യാ​ണ്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ പലതും വെള്ളത്തിനടിയിലാണ്.അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ൽ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്നു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് വരെ 80.44 മി​ല്ലീ മീ​റ്റ​ർ മ​ഴ​യാ​ണ് ജി​ല്ല​യി​ൽ പെ​യ​്തത്.

കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ജി​ല്ല​യി​ൽ ല​ഭി​ച്ച മ​ഴ​യു​ടെ അ​ള​വ് 1161.74 മി​ല്ലീ​മീ​റ്റ​റാ​യി. ക​ണ്ട​ത്തു​വ​യ​ൽ ജി​എ​ൽ​പി സ്കൂ​ളി​ൽ ഇ​ന്ന​ലെ വെ​ള്ളം​ക​യ​റി. മ​ഴ​യ്ക്കി​ടെ വെ​ള്ള​മു​ണ്ട ക​ണ്ട​ത്തു​വ​യ​ലി​ലും ത​ല​പ്പു​ഴ വെ​ണ്‍​മ​ണി​യി​ലു​മാ​യി ര​ണ്ടു വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. കാ​രാ​പ്പു​ഴ, ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്. ബാ​ണാ​സു​ര അ​ണ​യി​ൽ 770.4-ഉം ​കാ​രാ​പ്പു​ഴ​യി​ൽ 758.2-ഉം ​എം​എ​സ്എ​ൽ ആ​ണ് ഇ​ന്ന​ല​ത്തെ ജ​ല​നി​ര​പ്പ്. ആ​ളു​ക​ൾ അ​ണ​ക​ളി​ലും പു​ഴ​ക​ളി​ലും ഇ​റ​ങ്ങാ​തെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. വൈ​ത്തി​രി താ​ലൂ​ക്കി​ൽ അ​ഞ്ച് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്ന​താ​യി ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ അ​റി​യി​ച്ചു.

വെ​ള്ള​മു​ണ്ട: ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് സ​മീ​പ​ത്തെ തോ​ട് ക​ര​ക​വി​ഞ്ഞാ​ണ് ക​ണ്ട​ത്തു​വ​യ​ൽ സ്കൂ​ളി​ൽ വെ​ള്ളം ക​യ​റി​യ​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി ക്ലാ​സ് മു​റി​ക​ളി​ലേ​ക്ക് വെ​ള്ളം ്ചു​ക​യ​റി​യ​ത് കു​ട്ടി​ക​ളേയും അധ്യാപകരേയും ആശങ്കയിലാക്കി. പ​ത്ത് ക്ലാ​സ് മു​റി​ക​ളും സ്റ്റാ​ഫ്, ഓ​ഫീ​സ് റൂ​മു​ക​ളും പാ​ച​ക​പ്പു​ര​യും വെ​ള്ള​ത്തി​ലാ​യി. അ​ധ്യാ​പ​ക​ർ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോയി .

185 കു​ട്ടി​ക​ളാ​ണ് ക​ണ്ട​ത്തു​വ​യ​ൽ എ​ൽ​പി സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന​ത്. വി​വ​രം അ​റി​ഞ്ഞ് വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ത​ങ്ക​മ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ൻ​ഡ്രൂ​സ് ജോ​സ​ഫ്, മെംബർ അ​മ്മ​ത് ഹാ​ജി, തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്ത് മെ​ംബർ കെ. ​അ​സ്ഹ​ർ അ​ലി തു​ട​ങ്ങി​യ​വ​ർ വി​ദ്യാ​ല​യ​ത്തി​ലെ​ത്തി. മ​ഴ​യ്ക്കി​ടെ ത​ക​ർ​ന്ന ക​ട്ട​യാ​ട് ചേ​ര​ങ്ക​ണ്ടി മ​മ്മൂ​ട്ടി​യു​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പെ​ട്ട​ത്. പ​ച്ച​ക്ക​ട്ട​യി​ൽ തീ​ർ​ത്ത ഒ​റ്റ​മു​റി വീ​ട്ടി​ൽ മ​മ്മൂ​ട്ടി​യു​ടെ ഭാ​ര്യ​യും പ​ത്ത് വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള മ​ക്ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ചു​മ​ർ ഇ​ടി​ഞ്ഞു പു​റ​ത്തേ​ക്ക് മ​റി​ഞ്ഞ​ത് വൻ ദുരന്തം ഒഴിവാക്കി. ലൈ​ഫ് പ​ദ്ധ​തി​യി​ൽ വീ​ടി​നു അ​പേ​ക്ഷി​ച്ചെ​ങ്കി​ലും റേ​ഷ​ൻ കാ​ർ​ഡി​ല്ലാ​ത്ത​തി​നാ​ൽ മ​മ്മൂ​ട്ടി​ക്ക് ഗു​ണ​ഭോ​ക്തൃ പ​ട്ടി​യി​ൽ ഇ​ടം കി​ട്ടി​യി​ല്ല. ത​ട്ടി​ക്കൂ​ട്ടി​യ കി​ട​പ്പാ​ടം ത​ക​ർ​ന്ന​തോ​ടെ ധ​ർ​മ​സ​ങ്ക​ട​ത്തി​ലാ​യി​രി​ക്ക​യാ​ണ് മ​മ്മൂ​ട്ടി​യും കു​ടും​ബ​വും. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ​യി​ൽ മ​മ്മൂ​ട്ടി​യു​ടെ വീ​ടി​ന​ടു​ത്തു​ള്ള കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നി​രു​ന്നു.