ഗുഹയിലകപ്പെട്ട കൂട്ടുകാര്‍ക്ക് ഐക്യദാർഢ്യവുമായി കരവലയം
Tuesday, July 10, 2018 12:59 AM IST
പേരാമ്പ്ര: താ​യ്‌​ലൻഡില്‍ ഗു​ഹ​യി​ല​ക​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച് രാ​മ​ല്ലൂ​ര്‍ ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്‌​കൂ​ളി​നു​ചു​റ്റും കു​ട​പി​ടി​ച്ചു​കൊ​ണ്ട് ക​ര​വ​ല​യം തീ​ര്‍​ത്തു. നാ​ല് കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​തി​ല്‍ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചു.
കു​ട്ടി​ക​ള്‍ ഗു​ഹ​യി​ല​ക​പ്പെ​ടാ​നു​ള്ള പ​ശ്ചാ​ത്ത​ല​വും ആ​സൂ​ത്രി​ത​മാ​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഹെ​ഡ്മാ​സ്റ്റ​ര്‍ കെ. ​ബ​ഷീ​ര്‍ വി​വ​രി​ച്ചു. പി.​ടി.​കെ പു​ഷ്പ, വി.​പി. അ​ബ്ദു​ല്‍ ബാ​രി, കെ.​ടി. ഷൈ​ജ, വി.​എം. സി​താ​ര, ടി.​എ​ന്‍. ജ​യ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.