"സ്വ​നി​കം 2018' തുടങ്ങി
Tuesday, July 10, 2018 1:34 AM IST
തി​രു​വി​ല്വാ​മ​ല: പ്രശ​സ്ത മ​ദ്ദ​ള ക​ലാ​കാ​ര​ൻ തി​രു​വി​ല്വാ​മ​ല രാ​ജ​ന്‍റ അ​റു​പ​താം പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് "സ്വ​നി​കം 2018' -ൽ ​"വി​ല്വ​മ​ല​യി​ലെ വാ​ദ്യ​വി​സ്മ​യ​ങ്ങ​ൾ- ഇ​ന്ന​ലെ ഇ​ന്ന് നാ​ളെ' എ​ന്ന സെ​മി​നാ​ർ വി​ല്വാ​ദ്രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.​തി​രു​വി​ല്വാ​മ​ല ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
സെ​മി​നാ​റി​ൽ നെ​ല്ലു​വാ​യ് നാ​രാ​യ​ണ​ൻ നാ​യ​ർ, കാ​ല​ടി കൃഷ്ണ​യ്യ​ർ, ക​ട​വ​ല്ലൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, സ​ദ​നം ഹ​രി​കു​മാ​ർ, ക​ലാ​നി​ല​യം ശി​വ​ദാ​സ്, വ​ര​വൂ​ർ ഹ​രി​ദാ​സ് എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.​
വാ​യ​ന​ശാ​ല ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്.​ ശ​ങ്ക​ർ സ്വാ​ഗ​ത​വും സ​ദ​നം ജ​യ​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.​തു​ട​ർ​ന്ന് ക​ഥ​ക​ളി ന​ള​ച​രി​തം നാ​ലാം ദി​വ​സം ക​ല്ലേ​കു​ള​ങ്ങ​ര ക​ഥ​ക​ളി ഗ്രാ​മം അ​വ​ത​രി​പ്പി​ച്ചു.