ബോ​ധ​വ​ത്കര​ണ ക്ലാ​സ് നടത്തി
Tuesday, July 10, 2018 2:17 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് സ​ർ​വീ​സ് കൗ​ണ്‍​സി​ൽ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വ​യോ​ജ​ന പീ​ഡ​ന വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ജി​എ​ച്ച്എ​സ്എ​സ് കു​ണ്ടം​കു​ഴി, ജി​എ​ച്ച്എ​സ്എ​സ് ചെ​മ്മ​നാ​ട് സ്കൂ​ളു​ക​ളി​ലാ​യി​രു​ന്നു ക്ലാ​സ്.ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​കെ.​നാ​യ​ർ, സെ​ക്ര​ട്ട​റി ബാ​ല​ൻ ഓ​ളി​യ​ക്കാ​ൽ, ടി.​വി. ജ​നാ​ർ​ദ​ന​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.