കേ​ര ഗ്രാ​മ​ം പദ്ധതി
Tuesday, July 10, 2018 2:48 AM IST
മ​ല​പ്പു​റം: ജി​ല്ല​യ്ക്ക് പെ​രു​വ​ള്ളൂ​ർ, എ​ട​വ​ണ്ണ, താ​ഴേ​ക്കോ​ട്, ഇ​രി​ന്പി​ളി​യം, വെ​ളി​യ​ങ്കോ​ട്, ത​ല​ക്കാ​ട്, വ​ണ്ടൂ​ർ, എ​ട​പ്പാ​ൾ, ചെ​റു​കാ​വ്, പാ​ണ്ടി​ക്കാ​ട്, അ​ങ്ങാ​ടി​പ്പു​റം, ആ​ന​ക്ക​യം, ചാ​ലി​യാ​ർ എ​ന്നി 13 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കേ​ര​ഗ്രാ​മ​ങ്ങ​ൾ അ​നു​വ​ദി​ച്ചു. ഓ​രോ കേ​ര​ഗ്രാ​മ​ത്തി​നും 97 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു. ജി​ല്ല​യി​ൽ നി​ല​വി​ൽ ഒ​ട്ടാ​കെ നെ​ൽ​കൃ​ഷി ചെ​യ്തു വ​രു​ന്ന​ത് മൂ​ന്നു സീ​സ​ണു​ക​ളി​ലു​മാ​യി 8610 ഹെ​ക്ട​ർ ആ​ണ്. ഈ ​വ​ർ​ഷം 1275 ഹെ​ക്ട​റിൽ കൂടി കൃഷി വ്യാ​പി​പ്പി​ക്കാൻ ല​ക്ഷ്യ​മി​ടു​ന്നു. നെ​ൽ​കൃ​ഷി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന വി​ഹി​ത​മാ​യി 441.18 ല​ക്ഷം രൂ​പ​യും ആ​ർ​കെ​വി​വൈ വി​ഹി​ത​മാ​യി 265.5 ല​ക്ഷം​രൂ​പ​യും ഈ ​വ​ർ​ഷം ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​ച്ച​ക്ക​റി കൃ​ഷി​വി​ക​സ​ന പ​ദ്ധ​തി​ക്ക് ആ​കെ 650 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ജൈ​വ​കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​നു 70 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ജൈ​വ​കൃ​ഷി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ൽ 12 ഇ​ക്കോ​ഷോ​പ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ക​ർ​ഷ​ക പെ​ൻ​ഷ​ൻ ക​ഴി​ഞ്ഞ മാ​സം വ​രെ​യു​ള്ള തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 2018-19 വ​ർ​ഷ​ത്തി​ൽ ഇ​തു​വ​രെ 25 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു. ക​ർ​ഷ​ക​ർ അ​വ​രു​ടെ മു​ഴു​വ​ൻ വി​ള​ക​ളും ഇ​ൻ​ഷ്വർ ചെ​യ്യ​ണ​മെ​ന്ന് അ​റി​യി​ച്ചു.