കെഎസ്ആർടിസി ബ​സ്ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച​വ​ര്‍​ക്കെ​തി​രേ കേ​സ്
Thursday, July 12, 2018 2:02 AM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച​വ​ര്‍​ക്കെ​തി​രേ ത​മ്പാ​നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.
ശാ​സ്ത​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ ഷെ​ഫീ​ഖ് (20), രാ​ഹു​ല്‍ (19) എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. ത​മ്പാ​നൂ​ര്‍ ഡി​പ്പോ​യി​ലെ ഡ്രൈ​വ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
യു​വാ​ക്ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന് സൈ​ഡ് ന​ല്‍​കി​യി​ല്ല എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​ന​മെ​ന്നാ​ണ് പ​രാ​തി. ത​മ്പാ​നൂ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.