ഫാ. ആന്‍റണി മാന്നല സ്മാരക ബൈബിൾ ക്വിസ് നാളെ
Thursday, July 12, 2018 10:19 PM IST
അ​രു​വി​ക്കു​ഴി: നാ​ലാ​മ​ത് ഫാ. ​ആ​ന്‍റ​ണി മാ​ന്ന​ല സ്മാ​ര​ക ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം നാളെ അ​രു​വി​ക്കു​ഴി ലൂ​ർ​ദ്മാ​താ മ​ത​ബോ​ധ​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 9.30ന് ​മ​ത്സ​രം ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ടീ​മു​ക​ൾ ഡ​യ​റ​ക്‌​ട​റു​ടെ​യോ ഹെ​ഡ്മാ​സ്റ്റ​ർ​മാ​രു​ടെ​യോ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം എ​ത്തി​ച്ചേ​ര​ണം. വി​ശ​ദാം​ശ​ങ്ങ​ൾ​ക്കു ഫോ​ൺ: 9447039829, 9447418157, 9495446603.

കാ​ർ​ഡി​യോ​ള​ജി ഒ.​പി സമയ​ത്തി​ൽ മാറ്റം

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ഒ.​പി പ്ര​വ​ർ​ത്ത​ന​ത്തി​ൽ വ്യ​ത്യാ​സം വ​രു​ത്തി​. 16 മു​ത​ൽ നി​ല​വി​ൽ പ്ര​ഫ. ഡോ. ​വി.​എ​ൽ.​ ജ​യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡോ​ക്‌​ട​ർ​മാ​രു​ടെ സേ​വ​നം നി​ല​വി​ൽ ചൊ​വ്വ, വ്യാ​ഴം, ശ​നി എ​ന്ന​ത് തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി എ​ന്നീ ദി​വ​സ​ങ്ങ​ളി​ലേ​ക്കും ഡോ. ​സി​സി ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡോ​ക്‌​ട​ർ​മാ​രു​ടെ സേ​വ​നം ഇ​പ്പോ​ൾ തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി എ​ന്ന​ത് ചൊ​വ്വ, വ്യാ​ഴം, ശ​നി എ​ന്നീ​ദി​വ​സ​ങ്ങ​ളി​ലേ​ക്കും മാ​റ്റി.