പു​സ്ത​ക പ്ര​കാ​ശ​ന​വും ക​വി​യ​ര​ങ്ങും 15ന്
Thursday, July 12, 2018 11:04 PM IST
കൊ​ല്ലം : യു​വ​മേ​ള പ​ബ്ലി​ക്കേ​ഷ​ൻ​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ച​വ​റ ശി​വി​യു​ടെ അ​ന്പാ​ടി​പ്പു​ഴ എ​ന്ന നോ​വ​ലും വൈ​കി​യെ​ത്തി​യ​വ​ർ എന്ന ക​ഥാ​സ​മാ​ഹാ​ര​വും 15ന് പ്ര​കാ​ശ​നം ചെ​യ്യു​ം.
കൊ​ല്ലം പ​ബ്ലി​ക്ക് ലൈ​ബ്ര​റി സാ​വി​ത്രി ഹാ​ളി​ൽ ഉച്ചകഴിഞ്ഞ് ര​ണ്ടു​മു​ത​ൽ ക​വി​യ​ര​ങ്ങും വൈകുന്നേരം നാ​ലിന് പു​സ്ത​ക പ്ര​കാ​ശ​ന​വും നടക്കും. സ​മ്മേ​ള​നം പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ പ​ല്ലി​ശേരി ഉ​ദ്ഘാ​ട​ന​ം ചെയ്യും. പി. ​ഉ​ഷാ​കു​മാ​രി പു​സ്ത​ക പ​രി​ച​യ​ം ന​ട​ത്തും. എ​ഴു​ത്തു​കാ​ര​ൻ തു​ള​സി കോ​ട്ടു​ക്ക​ൽ അ​ന്പാ​ടി സു​രേ​ന്ദ്ര​നും സ​ന്തോ​ഷ് പ്രി​യ​നും പു​സ്ത​ക​ങ്ങ​ൾ ന​ൽകി പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും.
കൊല്ലം മധു അധ്യക്ഷത വഹിക്കും. കോർപ്പറേഷൻ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെയർമാൻ ഡോ. ​ഡി. സു​ജി​ത്ത് ആ​നേ​പ്പി​ൽ, ച​വ​റ ശി​വി എന്നിവർ പ്രസംഗിക്കും. ആ​ശ്രാ​മം ഓ​മ​ന​കു​ട്ട​ൻ, ഡോ. ​മാ​യാ​ഗോ​വി​ന്ദ​രാ​ജ്, ബാ​ല​മു​ര​ളി കൃ​ഷ്ണ​ൻ, രാ​ജു കൃ​ഷ്ണ​ൻ, അ​പ്സ​ര ശ​ശി​കു​മാ​ർ, ജ്യോ​തി​ല​ക്ഷ്മി, ഉ​ണ്ണു​പു​ത്തൂ​ർ, ഹ​സ​ൻ തൊ​ടി​യൂ​ർ, ജെ.​പി. പാ​വു​ന്പ, ദീപു ച​ട​യ​മം​ഗ​ലം, അ​നി ക​ട​വൂ​ർ എ​ന്നി​വ​ർ ക​വി​ത​ക​ൾ ആ​ല​പി​ക്കും.