തീ ​വ​യ്പ് കേ​സി​ലെ സാ​ക്ഷി​യു​ടെ മ​ര​ണം; കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണം
Thursday, July 12, 2018 11:04 PM IST
കൊല്ലം: ഓ​യൂ​ർ ആ​ക്ക​ൽ ല​ക്ഷ്മി ഭ​വ​നി​ൽ സോ​മ​ൻ പി​ള്ള​യെ സാ​ക്ഷി​യെ​ന്ന പേ​രി​ൽ പോ​ലീ​സ് വി​ളി​ച്ച് വ​രു​ത്തി മ​ർ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​പ്പെ​ട്ടു എ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്ന തി​ൽ ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡിസിസി ​പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വാ​ദി ആ​യി​ട്ടും പ്ര​തി ആ​യി​ട്ടും സാ​ക്ഷി ആ​യി​ട്ടും ചെ​ന്നാ​ൽ ജീ​വ​നോ​ടെ ഇ​രി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്നു.
ഈ ​വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് കു​റ്റ​ക്കാ​ർ​ക്കെ​തി​രെ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും ബി​ന്ദു​കൃ​ഷ്ണ പ​റ​ഞ്ഞു.