സ്ഥ​​ല​​മേ​​റ്റെ​​ടു​​ക്കൽ ന​​ട​​പ​​ടി​​ക​​ൾ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു
Friday, July 13, 2018 12:03 AM IST
വൈ​​ക്കം: വൈ​​ക്കം - വെ​​ച്ചൂ​​ർ റോ​​ഡി​​ന്‍റെ വീ​​തി​​കൂ​​ട്ട​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്ക​​ലി​​ന്‍റെ പ്രാ​​രം​​ഭ ന​​ട​​പ​​ടി​​ക​​ൾ ത​​ല​​യാ​​ഴം തോ​​ട്ട​​ക​​ത്ത് സി.​​കെ. ആ​​ശ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. 13 മീ​​റ്റ​​ർ വീ​​തി​​യി​​ൽ ആ​​ധു​​നി​​ക​​രീ​​തി​​യി​​ൽ പു​​ന​​ർ​​നി​​ർ​​മി​​ക്കു​​ന്ന റോ​​ഡി​​നും സ്ഥ​​ല ഉ​​ട​​മ​​ക​​ൾ​​ക്ക് ന​​ഷ്ട​​പ​​രി​​ഹാ​​ര​​ത്തി​​നു​​മ​​ട​​ക്കം കി​​ഫ്ബി​​യി​​ൽ​​നി​​ന്ന് 93 കോ​​ടി രൂ​​പ​​യാ​​ണ് അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
80 ശ​​ത​​മാ​​നം സ്ഥ​​ല​​മേ​​റ്റെ​​ടു​​ക്ക​​ൽ പൂ​​ർ​​ത്തി​​യാ​​യാ​​ൽ ടെ​​ൻ​​ഡ​​ർ ന​​ട​​പ​​ടി​​ക​​ൾ ത്വ​​രി​​ത​​പ്പെ​​ടു​​ത്തി റോ​​ഡു​​നി​​ർ​​മാ​​ണം ആ​​രം​​ഭി​​ക്കാ​​നാ​​കു​​മെ​​ന്ന് സി.​​കെ. ആ​​ശ എം​​എ​​ൽ​​എ പ​​റ​​ഞ്ഞു.