തോ ട്ടിൽ തു​ണി അ​ല​ക്കു​ന്ന​തി​നി​ടെ അ​പ​സ്‌​മാ​രം ബാ​ധി​ച്ച്‌ വീ​ട്ട​മ്മ മ​രി​ച്ചു
Friday, July 13, 2018 2:11 AM IST
പ​ത്ത​നാ​പു​രം: തോ​ട്ടി​ൽ തു​ണി അ​ല​ക്കു​ന്ന​തി​നി​ടെ അ​പ​സ്‌​മാ​രം ബാ​ധി​ച്ച്‌ വീ​ട്ട​മ്മ മ​രി​ച്ചു . കോ​ട്ട​വ​ട്ടം ഗാ​ന്ധി​ഗ്രാ​മം സു​നി​ൽ ഭ​വ​നി​ൽ പ​രേ​ത​നാ​യ സു​നി​ലി​ന്‍റെ ഭാ​ര്യ ക​ലാ​കു​മാ​രി (34)യാ​ണ് മ​രി​ച്ച​ത്‌. ഇ​ന്ന​ലെ രാ​വി​ലെ തു​ണി അ​ല​ക്കു​വാ​നാ​യി തോ​ട്ടി​ൽ പോ​യ​താ​യി​രു​ന്നു ക​ലാ​കു​മാ​രി. ഏ​റെ നേ​ര​മാ​യി​ട്ടും കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് മ​ക​ൾ അ​ഭി​ന​യ അ​ന്വേ​ഷി​ച്ചു ചെ​ന്ന​പ്പോ​ഴാ​ണ്‌ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്‌. തു​ണി അ​ല​ക്കു​ന്ന​തി​നി​ടെ അ​പ​സ്‌​മാ​രം വ​ന്ന്‌ തോ​ട്ടി​ൽ വീ​ണ​ത്‌ ആ​രും അ​റി​ഞ്ഞി​രു​ന്നി​ല്ല. ഏ​ഴു​മാ​സം മു​മ്പാ​ണ്‌ സ​മീ​പ​ത്തെ പാ​റ​മ​ട​യി​ൽ​വീ​ണ്‌ സു​നി​ൽ​കു​മാ​ർ മ​രി​ച്ച​ത്‌. ക​ലാ​കു​മാ​രി​യും മ​രി​ച്ച​തോ​ടെ ഇ​വ​രു​ടെ മ​ക്ക​ളാ​യ ആ​ദി​ത്യ​യും അ​ഭി​ന​യ​യും അ​നാ​ഥ​രാ​യി. ആ​ദി​ത്യ ച​ക്കു​വ​ര​യ്ക്ക​ൽ സ്കൂ​ളി​ൽ പ​ത്താം ക്ലാ​സി​ലും അ​ഭി​ന​യ നാ​ലി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത് . മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.