ഓ​ണ​ക്കാ​ല​ത്ത് കെ​ട്ടി​ട അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം
Monday, August 6, 2018 12:36 AM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഓ​ണാ​വ​ധി​ക്കാ​ല​ത്ത് അ​ന​ധി​കൃ​ത കെ​ട്ടി​ട​നി​ർ​മ്മാ​ണ​വും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ആ​ന്‍റി​ക​റ​പ്ഷ​ൻ​സ് പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റ് ജി​ല്ലാ ക​മ്മി​റ്റി.
ഇ​ക്കാ​ര്യ​ത്തി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​തി​ന് ഭ​ര​ണ​സ​മി​തി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ങ്ങു​ന്ന പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കു​ന്ന​തി​നോ​ടൊ​പ്പം ലം​ഘി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നും ഈ ​മേ​ഖ​ല​യി​ലെ അ​ഴി​മ​തി തു​ട​ച്ചു​നീ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ. സു​ൽ​ത്താ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
Loading...