കു​ടി​ശി​ക ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ക്ക​ണം: കെ​പി​ഇ​ഒ
Monday, August 6, 2018 12:36 AM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന ജീ​വ​ന​ക്കാ​രു​ടെ ര​ണ്ടു ഗ​ഡു കു​ടി​ശി​ക ക്ഷാ​മ​ബ​ത്ത​യാ​യ അ​ഞ്ചു​ശ​ത​മാ​നം മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കെ​പി​ഇ​ഒ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ധ​നം, പാ​ച​ക​വാ​ത​കം, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ല നി​യ​ന്ത്ര​ണാ​തീ​ത​മാ​യി കു​തി​ച്ചു​യ​രു​ന്പോ​ൾ സ്ഥി​രം​വ​രു​മാ​ന​ക്കാ​രാ​യ ജീ​വ​ന​ക്കാ​രു​ടെ സാ​ന്പ​ത്തി​ക അ​ടി​ത്ത​റ ത​ക​ർ​ന്നു. ഓ​ണ​ത്തി​നു​മു​ന്പാ​യി കു​ടി​ശി​ക പ്ര​ഖ്യാ​പി​ക്കു​ന്നു​ണ്ടെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​വി.​സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി ഒ​ഴി​വ്

പാ​ല​ക്കാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി​യി​ലേ​ക്ക് താ​ത്ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കും. എം.​ബി.​ബി.​എ​സ് (ടി.​സി.​എം.​സി ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധം) സൈ​ക്യാ​ട്രി​യി​ൽ എം.​ഡി/​ഡി​പ്ലൊ​മ​യു​ള​ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി​യി​ലെ പ്ര​വൃ​ത്തി​പ​രി​ച​യം അ​ഭി​കാ​മ്യം. ഉ​ദ്യാ​ഗാ​ർ​ഥി​ക​ൾ ഓ​ഗ​സ്റ്റ് 10 രാ​വി​ലെ 10 ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും പ​ക​ർ​പ്പും സ​ഹി​തം ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ ചേം​ബ​റി​ൽ കൂ​ടി​ക്കാ​ഴ്ച​യ്ക്കെ​ത്ത​ണം. ഫോ​ണ്‍ -0491 2533327, 2534524
Loading...