സ​​ഹാ​​യ​​ഹ​​സ്ത​​വു​​മാ​​യി കു​​മ​​ര​​കം പോ​​ലീ​​സ്
Monday, August 6, 2018 10:03 PM IST
കു​​മ​​ര​​കം: വെ​​ള്ള​​പ്പൊ​​ക്ക ദു​​രി​​തം അ​​നു​​ഭ​​വി​​ക്കു​​ന്ന പൊ​​ങ്ങ​​ല​​ക്ക​​രി കോ​​ള​​നി​​നി​​വാ​​സി​​ക​​ൾ​​ക്ക് സ​​ന്ന​​ദ്ധ​​സം​​ഘ​​ട​​ന​​യു​​മാ​​യി ചേ​​ർ​​ന്ന് കു​​മ​​ര​​കം പോ​​ലീ​​സ് നി​​ത്യോ​​പ​​യോ​​ഗ സാ​​ധ​​ന​​ങ്ങ​​ളും വ​​സ്ത്ര​​ങ്ങ​​ളും വി​​ത​​ര​​ണം ചെ​​യ്തു. കു​​മ​​ര​​കം എ​​സ്ഐ ജി. ​​ര​​ജ​​ൻ കു​​മാ​​ർ ഗ്രേ​​ഡ് എ​​സ്ഐ രാ​​ധാ​​കൃ​​ഷ്ണ​​ൻ എ​​എ​​സ്ഐ​​മാ​​രാ​​യ ഉ​​ല്ലാ​​സ്, പ​​ങ്ക​​ജാ​​ക്ഷ​​ൻ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​നം.

എ​കെ​സി​സി യോ​ഗം ചേ​ർ​ന്നു

മാ​ന്നാ​നം: എ​കെ​സി​സി കു​ട​മാ​ളൂ​ർ ഫൊ​റോ​ന ത​ല​ത്തി​ലു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ന​ട​ത്തി. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഷെ​യി​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​ർ​ജ് വ​ല്ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജേ​ഷ് ജോ​ൺ, ജോ​യി പാ​റ​പ്പു​റം, കു​ഞ്ഞ് ക​ള​പ്പു​ര, ബേ​ബി​ച്ച​ൻ മു​കു​ളേ​ൽ, ബേ​ബി​ച്ച​ൻ ത​ട​ത്തേ​ൽ, ജെ​റി​ൻ ജോ​യ്, അ​ഭി​ഷേ​ക് ബേ​ബി, ദി​ലീ​പ് പാ​റ​ന്പു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ ക​ർ​ഷ​ക ര​ക്ഷാ മാ​ർ​ച്ചി​ൽ പ​ര​മാ​വ​ധി ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.
Loading...