പ​​ഴ​​യ കെ​​കെ റോ​​ഡ് സ​​ഞ്ചാ​​ര​​യോ​​ഗ്യ​​മാ​​ക്ക​​ണം
Monday, August 6, 2018 10:03 PM IST
മ​​ണ​​ർ​​കാ​​ട്: പ​​ഴ​​യ കെ​​കെ റോ​​ഡ് ടാ​​ർ ചെ​​യ്ത് സ​​ഞ്ചാ​​ര​​യോ​​ഗ്യ​​മാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​കു​​ന്നു. ടൂ​​വീ​​ല​​ർ യാ​​ത്ര പോ​​ലും ബു​​ദ്ധി​​മു​​ട്ടി​​ലാ​​ണ്. സെ​​പ്റ്റം​​ബ​​ർ ഒ​​ന്നു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന മ​​ണ​​ർ​​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ക​​ത്തീ​​ഡ്ര​​ലി​​ലെ എ​​ട്ടു​​നോ​​ന്പ് തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് വ​​ണ്‍​വേ​​യാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന റോ​​ഡാ​​ണി​​ത്. ബൈ​​പാ​​സ് ജം​​ഗ്ഷ​​നി​​ൽ ക​​ലു​​ങ്ക് നി​​ർ​​മാ​​ണം ന​​ട​​ത്തി​​യ ഭാ​​ഗ​​വും ടാ​​റിം​​ഗ് ന​​ട​​ത്താ​​നു​​ണ്ട്. അ​​ധി​​കൃ​​ത​​ർ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് കെ. ​​ക​​രു​​ണാ​​ക​​ര​​ൻ സ്റ്റ​​ഡി സെ​​ന്‍റ​​ർ ബ്ലോ​​ക്ക് ക​​മ്മി​​റ്റി ആ​​വ​​ശ്യ​​പ്പെ​​ട്ടു. ചെ​​യ​​ർ​​മാ​​ൻ ജി​​ജി മ​​ണ​​ർ​​കാ​​ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ജി​​ജി ജി​​ജി, സു​​ധീ​​ന്ദ്ര​​ൻ നാ​​യ​​ർ, ജ​​യ്മോ​​ൻ അ​​യ​​ർ​​കു​​ന്നം, എ​​ബി പി. ​​തോ​​മ​​സ്, ജോ​​ബി ചാ​​ക്കോ, ടി.​​കെ. സു​​രേ​​ഷ്, നെ​​ജി ഗോ​​പി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Loading...