സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു​താ​ഴ്ന്ന് റോ​ഡ് അ​പ​ക​ട​ത്തി​ൽ
Monday, August 6, 2018 10:18 PM IST
ചെ​റു​തോ​ണി: സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു​താ​ഴ്ന്ന് റോ​ഡ് അ​പ​ക​ട​ത്തി​ൽ. ത​ടി​യ​ന്പാ​ട്- വി​മ​ല​ഗി​രി -ശാ​ന്തി​ഗ്രാം റോ​ഡി​ൽ വി​മ​ല​ഗി​രി ഭാ​ഗ​ത്താ​ണ് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു​താ​ഴ്ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​ത്.
കാ​ല​വ​ർ​ഷ​ത്തോ​ടെ ത​ക​ർ​ന്ന റോ​ഡി​ലൂ​ടെ ഇ​രു​പ​ത് ട​ണ്ണി​ലേ​റെ ഭാ​ര​മു​ള്ള ലോ​ഡു​മാ​യി സ​ഞ്ച​രി​ക്കു​ന്ന ടോ​റ​സു​ക​ളും ടി​പ്പ​റു​ക​ളു​മാ​ണ് റോ​ഡി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. റോ​ഡ് നി​ർ​മി​ച്ച​പ്പോ​ൾ​ത​ന്നെ അ​രി​കി​രു​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് റോ​ഡ് ടാ​ർ​ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 25 മീ​റ്റ​റോ​ളം ക​രി​ങ്ക​ല്ലി​നു​കെ​ട്ടി സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ചു. എ​ന്നാ​ൽ ഏ​റെ​വൈ​കാ​തെ സം​ര​ക്ഷ​ണ​ഭി​ത്തി​യും ഇ​ടി​ഞ്ഞു​താ​ഴു​ക​യാ​യി​രു​ന്നു. മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​യ​തോ​ടെ റോ​ഡ് വി​ണ്ടു​കീ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന നി​ല​യി​ലാ​ണ്.
ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ റോ​ഡ് ത​ക​ർ​ന്ന് അ​പ​ക​ട​മു​ണ്ടാ​കു​മോ​യെ​ന്ന ഭീ​തി​യി​ലാ​ണ് സ​മീ​പ​വാ​സി​ക​ൾ. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ സ്കൂ​ൾ ബ​സു​ക​ൾ ഇ​തു​വ​ഴി​യു​ള്ള സ​ർ​വീ​സ് നി​ർ​ത്തി​യി​രി​ക്ക​യാ​ണ്. ന​ഴ്സ​റി കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ കി​ലോ​മീ​റ്റ​റു​ക​ൾ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ചാ​ണ് സ്കൂ​ളി​ലെ​ത്തു​ന്ന​ത്.
റോ​ഡി​ന് എം​എ​ൽ​എ 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പി​ഡ​ബ്ല്യു​ഡി പാ​റ​മ​ക്കി​ട്ട് ഗ​ർ​ത്ത​ങ്ങ​ൾ നി​ക​ത്തു​ക​യും ചെ​യ്തു​വ​രി​ക​യാ​ണ്. നി​ല​വി​ൽ പാ​റ​ക്ക​ല്ലു​മാ​യി സ​ഞ്ച​രി​ക്കു​ന്ന ഭാ​ര​വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്.
ഇ​ടി​ഞ്ഞു​താ​ഴ്ന്ന ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ടു​ള്ള​താ​ണ് റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴു​ന്ന​തി​നു കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നും ഇ​ടി​ഞ്ഞു​താ​ഴു​ന്ന ഭാ​ഗ​ത്ത് ക​ലു​ങ്ക് നി​ർ​മി​ച്ച​ശേ​ഷം റോ​ഡ് ടാ​ർ​ചെ​യ്യ​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
Loading...