പ്ര​ള​യ​ക്കെ​ടു​തി​യി​ൽ കൈ​ത്താ​ങ്ങാ​യി വൈ​സ്മെ​ൻ​സ് ക്ല​ബ്
Monday, August 6, 2018 10:18 PM IST
രാ​ജാ​ക്കാ​ട്: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ട്ട​നാ​ട് ജ​ന​ത​യ്ക്ക് കൈ​ത്താ​ങ്ങാ​യി രാ​ജാ​ക്കാ​ട് വൈ​സ്മെ​ൻ​സ് ക്ല​ബ്. ക്ല​ബ്ബിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളു​മ​ട​ക്കം ശേ​ഖ​രി​ച്ച് കു​ട്ട​നാ​ട്ടി​ലേ​ക്ക് അ​യ​ച്ചു.
രാ​ജാ​ക്കാ​ട്ടി​ലെ വ്യാ​പാ​രി​ക​ളു​ടേ​യും മ​റ്റും സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തി​യ അ​രി​യ​ട​ക്ക​മു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും ചെ​രു​പ്പും അ​ട​ക്ക​മു​ള്ള​വ​യാ​ണ് കു​ട്ട​നാ​ട്ടി​ലെ ജ​ന​ത​യ്ക്ക് എ​ത്തി​ച്ചു​ന​ൽ​കു​ന്ന​ത്. സാ​ധ​ന​ങ്ങ​ൾ ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. നാ​രാ​യ​ണ​നി​ൽ​നി​ന്നും വൈ​എം​സി​എ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ സെ​ബാ​സ്റ്റ​്യൻ തോ​മ​സ് ഏ​റ്റു​വാ​ങ്ങി. വൈ​സ്മെ​ൻ​സ് രാ​ജാ​ക്കാ​ട് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. നാ​രാ​യ​ണ​ൻ, സെ​ക്ര​ട്ട​റി എ.​കെ. ഷാ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Loading...