ശാ​പ​മോ​ക്ഷ​മി​ല്ലാ​തെ ത​ക​ഴി-​എ​ട​ത്വ സം​സ്ഥാ​ന പാ​ത
Monday, August 6, 2018 10:30 PM IST
ഹ​രി​പ്പാ​ട്: ന​വീ​ക​ര​ണം ക​ഴി​ഞ്ഞി​ട്ടും ശാ​പ​മോ​ക്ഷ​മി​ല്ലാ​തെ ത​ക​ഴി-​എ​ട​ത്വ സം​സ്ഥാ​ന പാ​ത. വ​ർ​ഷ​ങ്ങ​ളാ​യി യാ​ത്രാ ദു​രി​ത​ത്തി​നു കാ​ര​ണ​മാ​യ ജ​ല അ​ഥോ​റി​റ്റി ത​ന്നെ​യാ​ണ് വീ​ണ്ടും വി​ല്ല​നാ​കു​ന്ന​ത്. ത​ക​ഴി​പാ​ലം മു​ത​ൽ കേ​ള​മം​ഗ​ലം ക​ലു​ങ്കു​പാ​ലം വ​രെ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭീ​മ​ൻ പൈ​പ്പ് ലൈ​ൻ പൊ​ട്ടി റോ​ഡ് ത​ക​രു​ന്ന​ത്. കേ​ള​മം​ഗ​ലം പാ​ല​ത്തി​നു സ​മീ​പം മൂ​ന്നു​വ​ട്ട​മാ​യി പൈ​പ്പ് പൊ​ട്ടി റോ​ഡ് ത​ക​ർ​ന്നി​രു​ന്നു.

റോ​ഡ് ഒ​ലി​ച്ചു​പോ​യ​ത് കൂ​ടാ​തെ സ​മീ​പ​ത്തെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ക​ന​ത്ത ന​ഷ്ട​വും, എ​സ്എ​ൻ​ഡി​പി ഗു​രു​മ​ന്ദി​ര​ത്തി​നു കേ​ടു​പാ​ട് സം​ഭ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ത​ക​ഴി പാ​ല​ത്തി​നു കി​ഴ​ക്കു​വ​ശം കാ​ണി​ക്ക മ​ണ്ഡ​പ​ത്തി​നു മു​ന്നി​ൽ പൈ​പ്പ് പൊ​ട്ടി റോ​ഡ് മു​ക്കാ​ൽ ഭാ​ഗ​ത്തോ​ളം ത​ക​രു​ക​യും, ഇ​ട​ക്കി​ടെ ഗ​താ​ഗ​തം നി​ല​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ​ല​പ്പു​ഴ ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ യാ​ത്ര​ക്കാ​ർ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന റോ​ഡി​ലാ​ണ് പൈ​പ്പ് പൊ​ട്ടി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന​ത്.

അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ ആം​ബു​ല​ൻ​സ് പോ​ലും ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ ട്രാ​ഫി​ക്ക് കു​രു​ക്ക്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ കു​ഴി മൂ​ടി​യെ​ങ്കി​ലും വെ​ള്ള​ത്തി​ന്‍റെ പ്ര​ഷ​ർ കൂ​ടു​ന്പോ​ൾ വീ​ണ്ടും പൊ​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

കേ​ള​മം​ഗ​ലം പാ​ല​ത്തി​നു സ​മീ​പം റോ​ഡ് കു​ഴി​ച്ച് ഇ​പ്പോ​ഴും പ​ണി ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നൂ​റു​വ​ർ​ഷ​ത്തെ ഗ്യാ​ര​ണ്ടി​യി​ൽ സ്ഥാ​പി​ച്ച പൈ​പ്പ് ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്നെ തു​ട​ർ​ച്ച​യാ​യി പൊ​ട്ടു​ന്പോ​ൾ വ​രു​ന്ന കാ​ല​ങ്ങ​ളി​ൽ പൈ​പ്പ് പൊ​ട്ട​ലും, റോ​ഡ് ത​ക​ർ​ച്ച​യും തു​ട​ർക്ക​ഥ​യാ​കു​മെ​ന്നും യാ​ത്ര​ക്കാ​ർ ആ​രോ​പി​ക്കു​ന്നു.

ജ​ല അ​ഥോ​റി​റ്റി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ചാ​ൽ കോ​ട​തി ക​യ​റേ​ണ്ടി വ​രു​മെ​ന്ന് ആ​ശ​ങ്ക​യു​ള്ള​തി​നാ​ൽ രാ​ഷ്ട്രീ​യ​ക്കാ​രും, യാ​ത്ര​ക്കാ​രും ക​ണ്ണ​ട​യ്ക്കു​ക​യാ​ണ്. മു​ന്പ് ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത പ​ല​രും കേ​സി​ൽ പെ​ടു​ക​യും ഒ​ന്നും, ര​ണ്ടും ത​വ​ണ പെ​റ്റി അ​ട​യ്ക്കേ​ണ്ടി വ​രു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച റോ​ഡ് മി​നി​റ്റു​ക​ൾ​ക്ക​ക​മാ​ണ് ഒ​ലി​ച്ചു​പോ​കു​ന്ന​ത്. ത​ക​ർ​ന്ന റോ​ഡി​ന്‍റെ പു​ന​ർ നി​ർ​മാ​ണ​ത്തി​നു ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​വും നി​ല​നി​ൽ​ക്കു​ക​യാ​ണ്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ സ്ഥ​ല​ത്തു വീ​ണ്ടും പു​ന​ർ​നി​ർ​മി​ക്കി​ല്ലെ​ന്നു ക​രാ​റു​കാ​രാ​യ ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി പ​റ​ഞ്ഞ​താ​യാ​ണ് സൂ​ച​ന. ത​ക​ഴി-​എ​ട​ത്വ റോ​ഡി​നു ശാ​പ​മോ​ക്ഷം ല​ഭി​ക്കി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.
Loading...