ഐ​ആ​ർ​ഇ​യി​ൽ ജീ​വ​ന​ക്കാ​രി​യെ ടോയ്‌​ലെ​റ്റി​ൽ പൂ​ട്ടി​യി​ട്ട സം​ഭ​വ​ത്തി​ൽ 20 പേ​ർ​ക്കെ​തി​രെ കേ​സ്
Monday, August 6, 2018 11:25 PM IST
ച​വ​റ: കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഐ​ആ​ർ​ഇ​യി​ൽ സ​മ​ര​ത്തി​നി​ടെ സ്ഥി​രം ജീ​വ​ന​ക്കാ​രി​യെ ടോ​യ്‌​ല​റ്റി​ൽ പൂ​ട്ടി​യി​ട്ട സം​ഭ​വ​ത്തി​ൽ സി​വി​ൽ ഫോ​റം തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു.
ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് സി​വി​ൽ ഫോ​റം തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ സ​മ​ര​ത്തി​നി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. ജീ​വ​ന​ക്കാ​രി​യെ ടോ​യ്‌​ല​റ്റി​ൽ പൂ​ട്ടി​യി​ട്ട സം​ഭ​വ​ത്തി​ൽ 20 തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രെ​യാ​ണ് ച​വ​റ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
ജീ​വ​ന​ക്കാ​രി​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​റ്റു ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ ടോ​യ്‌​ല​റ്റി​നു​ള്ളി​ൽ ആ​ക്കി​യ​ശേ​ഷം പു​റ​ത്തു​നി​ന്ന് പൂ​ട്ടി നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
ക​മ്പ​നി​മാ​നേ​ജ്മെ​ന്‍റ് ദീ​ർ​ഘ​കാ​ല ക​രാ​ർ ന​ട​പ്പാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് വ​ർ​ധി​പ്പി​ച്ച ശ​മ്പ​ള​ത്തി​ന്‍റെ കു​ടി​ശി​ഖ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്പ​നി​യി​ൽ ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി​യി​രൂ​ന്ന​ത്.
Loading...