ഹാ​ന്‍റെ​ക്സി​ൽ റി​ബേ​റ്റ് വി​ൽ​പ്പ​ന തു​ട​ങ്ങി
Monday, August 6, 2018 11:25 PM IST
കൊ​ല്ലം: ഓ​ണം പ്ര​മാ​ണി​ച്ച് ഹാ​ന്‍റെ​ക്സ് ഷോ​റൂ​മു​ക​ളി​ലും പ്ര​ദ​ർ​ശ​ന വി​ൽ​പ്പ​ന​ശാ​ല​ക​ളി​ലും റി​ബേ​റ്റ് വി​ൽ​പ്പ​ന ആ​രം​ഭി​ച്ചു. ഇ​വി​ട​ങ്ങ​ളി​ൽ നി​ന്ന് 24വ​രെ വാ​ങ്ങു​ന്ന കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ൾ​ക്ക് 20 ശ​ത​മാ​നം ഗ​വ​ൺ​മെ​ന്‍റ് റി​ബേ​റ്റി​ന് പു​റ​മേ ഡി​സ്കൗ​ണ്ടും ല​ഭി​ക്കും.
സ​ർ​ക്കാ​ർ-​അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് അ​ഞ്ച് ത​വ​ണ​ക​ളാ​യി തി​രി​ച്ച​ട​യ്ക്കാ​വു​ന്ന രീ​തി​യി​ൽ 10,000 രൂ​പ വ​രെ​യു​ള്ള തു​ണി​ത്ത​ര​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഹാ​ന്‍റെ​ക്സ് ഷോ​റൂ​മു​ക​ളി​ൽ ഉ​ണ്ടാ​യി​രി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ ആ​മ​സോ​ൺ വ​ഴി ഓ​ൺ​ലൈ​നി​ലും ല​ഭ്യ​മാ​ണെ​ന്ന് മേ​ഖ​ലാ മാ​നേ​ജ​ർ ഫി​ലോ​മി​ന ജോ​ൺ അ​റി​യി​ച്ചു.