റേ​ഷ​ൻ കാ​ർ​ഡ് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ
Monday, August 6, 2018 11:41 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ മു​ഴു​വ​ൻ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലും റേ​ഷ​ൻ കാ​ർ​ഡ് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. പു​തി​യ റേ​ഷ​ൻ​കാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ, റേ​ഷ​ൻ​കാ​ർ​ഡി​ലെ തി​രു​ത്ത​ലു​ക​ൾ, പു​തി​യ അം​ഗ​ങ്ങ​ളെ കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ, ഒ​ഴി​വാ​ക്ക​ൽ, ഒ​രു​താ​ലൂ​ക്കി​ൽ നി​ന്നും മ​റ്റൊ​രു താ​ലൂ​ക്കി​ലേ​ക്ക് കാ​ർ​ഡ് ട്രാ​ൻ​ഫ​ർ ചെ​യ്യ​ൽ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്. ജി​ല്ല​യി​ലെ 69 അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും സേ​വ​ന​ങ്ങ​ളും www.akshaya.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഫോ​ണ്‍-04936 206265, 206267.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ൽ​പ്പ​റ്റ: ’ഞ​ങ്ങ​ളു​ടെ വീ​ട്’ പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ലെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഭ​വ​ന ര​ഹി​ത​രി​ൽ നി​ന്നും പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​ര​മാ​വ​ധി വാ​യ്പാ തു​ക 10 ല​ക്ഷം രൂ​പ. മൂ​ന്ന് ല​ക്ഷം രൂ​പ വ​രെ കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള 18നും 55​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ 7.5 ശ​ത​മാ​നം പ​ലി​ശ​യും അ​തി​നു മു​ക​ളി​ൽ 10 ല​ക്ഷം രൂ​പ വ​രെ എ​ട്ട് ശ​ത​മാ​ന​വും ആ​ണ്.
അ​പേ​ക്ഷ​ക​ന്‍റെ പേ​രി​ലോ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പേ​രി​ലോ വാ​സ​യോ​ഗ്യ​മാ​യ ഭ​വ​നം ഉ​ണ്ടാ​വാ​ൻ പാ​ടി​ല്ല. വാ​യ്പാ പ​രി​ധി​ക്ക് വി​ധേ​യ​മാ​യി പ​ര​മാ​വ​ധി 90 ശ​ത​മാ​നം തു​ക വ​രെ കോ​ർ​പ്പ​റേ​ഷ​ൻ വാ​യ്പ​യാ​യി ന​ൽ​കു​ക​യും ബാ​ക്കി തു​ക ഗു​ണ​ഭോ​ക്താ​വി​ന്‍റെ വി​ഹി​ത​വു​മാ​ണ്. വാ​യ്പ​യ്ക്ക് ഗു​ണ​ഭോ​ക്താ​ക്ക​ൾ കോ​ർ​പ്പ​റേ​ഷ​ൻ നി​ഷ്ക​ർ​ഷി​ക്കു​ന്ന ജാ​മ്യം ഹാ​ജ​രാ​ക്ക​ണം. ഫോ​ണ്‍-04936202869.
Loading...