പ​ച്ച​ത്തേ​യി​ല വി​ല 10.25 രൂ​പയായി നിശ്ചയിച്ചു
Monday, August 6, 2018 11:41 PM IST
ക​ൽ​പ്പ​റ്റ: പ​ച്ച​ത്തേ​യി​ല​യു​ടെ ഈ ​മാ​സ​ത്തെ താ​ങ്ങു​വി​ല 10.25 രൂ​പ​യാ​യി നി​ശ്ച​യി​ച്ചു. എ​ല്ലാ ഫാ​ക്ട​റി​ക​ളും അ​ത​ത് മാ​സ​ത്തെ തേ​യി​ല വി​റ്റു​വ​ര​വ് നി​ല​വാ​ര​വും പ​ച്ച​ത്തേ​യി​ല​യ്ക്ക് ന​ൽ​കു​ന്ന വി​ല​യും നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്കു​ക​യും വേ​ണം.
ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക​രി​ൽ നി​ന്നും ഇ​ല വാ​ങ്ങു​ന്ന​വ​ർ ശ​രാ​ശ​രി വി​ല​യോ, ടീ ​ബോ​ർ​ഡ് പ്രൈ​സ് ഷെ​യ​റിം​ഗ് ഫോ​ർ​മു​ല പ്ര​കാ​രം നി​ശ്ച​യി​ച്ച വി​ല​യോ ഏ​താ​ണോ വ​ലു​ത് അ​ത് ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഇ.​പി. മേ​ഴ്സി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ പ​ച്ച​ത്തേ​യി​ല വി​ല നി​ർ​ണ​യ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ എ​സ്റ്റേ​റ്റ് ഫാ​ക്ട​റി പ്ര​തി​നി​ധി​ക​ളാ​യ ബി.​എം. ഉ​ത്ത​പ്പ, എം.​മാ​ധ​വ​ൻ, ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക സ​മി​തി പ്ര​തി​നി​ധി കെ.​സി കൃ​ഷ്ണ​ദാ​സ്, ബോ​ട്ട്ലീ​ഫ് ഫാ​ക്ട​റി പ്ര​തി​നി​ധി കെ.​ജോ​ഷി വാ​ലി​പ്ലാ​യ്ക്ക​ൽ, ടീ ​ബോ​ർ​ഡ് ഫാ​ക്ട​റി അ​ഡ്വൈ​സ​റി ഓ​ഫീ​സ​ർ സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.