അ​നു​സ്മ​ര​ണ​വും ആ​ദ​രി​ക്ക​ലും
Monday, August 6, 2018 11:48 PM IST
ഐ​ക്ക​ര​പ്പ​ടി:​ചെ​റു​കാ​വ് പ​ഞ്ചാ​യ​ത്ത് എം​എ​സ്എ​ഫ് ക​മ്മി​റ്റി ന​ട​ത്തി​യ ഹ​ബീ​ബ് റ​ഹ്മാ​ൻ അ​നു​സ്മ​ര​ണ​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ലി​ഗ​ഡ് മു​സ്ലിം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് മ​ല​യാ​ള​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ബി​ജേ​ഷ് പെ​രി​ങ്ങാ​വി​നും മെ​ഡി​ക്ക​ൽ എ​ൻ​ജി​നിയ​റിം​ഗ് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കു​മു​ള്ള ഉ​പ​ഹാ​രം മു​ന​വ​റ​ലി ത​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

എ​സ്എ​സ്എ​ഫ് സാ​ഹി​ത്യോ​ത്സ​വ്: തി​രൂ​ര​ങ്ങാ​ടി ജേ​താ​ക്ക​ൾ

വേ​ങ്ങ​ര : ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി വേ​ങ്ങ​ര​യി​ൽ ന​ട​ന്ന എ​സ്എ​സ്എ​ഫ് (വെ​സ്റ്റ്) ജി​ല്ലാ സാ​ഹി​ത്യോ​ത്സ​വി​ൽ 599 പോ​യി​ന്‍റു​മാ​യി തി​രൂ​ര​ങ്ങാ​ടി ജേ​താ​ക്ക​ളാ​യി. പ​തി​മൂ​ന്നാം ത​വ​ണ​യാ​ണ് തി​രൂ​ര​ങ്ങാ​ടി ജി​ല്ലാ സാ​ഹി​ത്യോ​ത്സ​വ് ജേ​താ​ക്ക​ളാ​കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ആ​തി​ഥേ​യ​രാ​യ വേ​ങ്ങ​ര​യെ നാ​ലാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി 442 പോ​യി​ന്‍റ് നേ​ടി താ​നൂ​ർ ര​ണ്ടാം സ്ഥാ​നം നേ​ടി.
Loading...